Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ ട്രെയിൻ നാളെ

12 Mar 2025 21:44 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ദക്ഷിണ റെയിൽവേ മാർച്ച് 13ന് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിന് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു.ക്ഷേത്ര നഗരമായ വൈക്കത്തിൻെറ പ്രാധാന്യവും ആറ്റുകാൽ പൊങ്കാലക്ക് പോകുന്ന ഭക്തജനങ്ങളുടെ തിരക്കും കണക്കിലെടുത്താണ് ദക്ഷിണ റയിൽവേ ആപ്പാഞ്ചിറ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. പൊങ്കാല ദിനമായ മാർച്ച് 13 വ്യാഴാഴ്ച പുലർച്ചെ 01:30ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് 02:09 ന് വൈക്കത്ത് എത്തി രാവിലെ 06: 30ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ട്രെയിൻ പൊങ്കാലക്ക് ശേഷം വൈകിട്ട് 02:15ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് വൈകിട്ട് 06:24ന് വൈക്കത്ത് എത്തിച്ചേരുംവിധമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

06077 എറണാകുളം ജംഗ്ഷൻ തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ ട്രെയിൻ സമയക്രമം

എറണാകുളം ജംഗ്ഷൻ പുലർച്ചെ 01:30

വൈക്കം റോഡ് പുലർച്ചെ 02:10

കോട്ടയം പുലർച്ചെ 02:39

കൊല്ലം പുലർച്ചെ 04:30

വർക്കല ശിവഗിരി പുലർച്ചെ 04:55

കഴക്കൂട്ടം രാവിലെ 05:32

തിരുവനന്തപുരം രാവിലെ 06:30

06078 തിരുവനന്തപുരം സെൻട്രൽ എറണാകുളം ജംഗ്ഷൻ സ്പെഷ്യൽ സമയക്രമം

തിരുവനന്തപുരം സെൻട്രൽ വൈകിട്ട് 02:15(14:15)

വർക്കല ശിവഗിരി വൈകീട്ട് 03:11(15:11)

കൊല്ലം വൈകിട്ട് 03:39(15:39)

കോട്ടയം വൈകിട്ട് 05:58(17:58)

വൈക്കം റോഡ് വൈകിട്ട് 06:25(18:25)

എറണാകുളം ജംഗ്ഷൻ രാത്രി 07:40(19:40)



Follow us on :

More in Related News