Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Mar 2025 22:01 IST
Share News :
മുക്കം: മുക്കം ടി.വി.എസിന് എതിരെ നിരന്തരമായ അക്രമങ്ങൾ നടത്തുന്നതിന് പിന്നിൽ വാഹനം വാങ്ങാത്ത നാലംഗ സംഘത്തിൻ്റെ ഗൂഡാലോചനയാണെന്ന് ടി.വി. എസ് ഷോപ്പ് ഉടമ വി.കെ. സിദ്ദീഖ് മുക്കത്ത് വിളിച്ച വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മുക്കം ടീവി എ സിനെ കഴിഞ്ഞ 2023 ഓഗസ്റ്റ് മുതൽ നിരന്തരമായിട്ട് സോഷ്യൽ മീഡിയ വഴിയും അല്ലാതെയും ഈ നാലംഗ സംഘം ആക്രമിച്ചു കൊണ്ടി ക്കുകയാണ്. വ്യക്തമായ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് ഉടമ ആരോപിച്ചു.. നാലു പേരും മുക്കം TVS -ൽ നിന്നും വാഹനം വാങ്ങിയവർ അല്ല എന്നതാണ് സത്യം. കഴിഞ്ഞ രണ്ടര വർഷം കൊണ്ട് 4807 കസ്റ്റമർ ആണ് ഇന്നലെ വരെ (11-3-25)മുക്കം ടീവിസ്ന് ഉള്ളത്. ഇവർ ആരും തന്നെ മുക്കം ടീവിസിന് എതിരെ ഇതുവരെ ആയിട്ട് ഒരു അക്രമവും നടത്തിയവരല്ല.
ചെറിയ ചെറിയ പരാതി പറഞ്ഞ 4-5 പേർ ഉണ്ടാകും പക്ഷേ 99.9% ആളുകൾ സ്ഥാപനത്തിന്റെ സർവീസിനെ കുറിച്ചും മറ്റാരും നൽകാത്ത ഓഫറിനെ കുറിച്ചും പറഞ്ഞുകൊണ്ടിരിക്കുന്നു.
TVS കമ്പനിക്കെതിരെയും കോഴിക്കോട് AKB മോട്ടോർസിനെതിരെയും കേസ്സ് കൊ ടുക്കാനവശ്യമായ കമ്പനി രേഖകൾ മുക്കം TVS നൽകാത്തതാണ് മണാശ്ശേരി സ്വദേശി ലിജേഷിൻ്റെ പരാതിയെന്ന് അവർ ചൂണ്ടി കാട്ടി.വെറും 21000 രൂപ മാത്രം മുടക്കി 119000 രൂപയുടെ വാഹനം അദ്ദേഹം ഉപയോഗിക്കുന്നു. ഒരു പാവം കുട്ടിയെ പറ്റിച്ച് ലോൺ പോലും ഇല്ലാതെ സുഖമായി വാഹനം ഉപയോഗിക്കുന്നു.
ബി.ജെ.പി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻ്റ്, മുക്കം മണ്ഡലം ബി എം എസ് പ്രസിഡൻ്റ്, മണാശ്ശേരി അമ്പലകമ്മറ്റി പ്രസിഡൻ്റ്, മുക്കം ബി.എസ് എൻ എൽ സെക്ഷൻ ഓഫീസർ എന്നിങ്ങനെ വ്യാജ സ്ഥാനങ്ങൾ പറഞ്ഞാണ് ഷോറൂമിൽ ഇദ്ദേഹം വരുന്നതെന്ന് വാർത്ത സമ്മേളനത്തിൽ ടി.വി. എസ് ഉടമ പറഞ്ഞു.
പണം അടച്ച അന്ന് തന്നെ വാഹനം നൽകണമെന്ന വാശി പിടിച്ച് നിരന്തരം ഷോറൂമിനെതിരെ വ്യാജ വാർത്തകൾ നൽകുന്നതാണ് കബീർ കാരശ്ശേരി,
ഒരു വർഷം സർവ്വീസ് മുടങ്ങിയിട്ടും രണ്ടാമത്തെ സർവ്വീസ് ചെയ്യണമെന്ന് പറഞ്ഞ ഷബീർ കൊടിയത്തൂർ എന്നിവരാണ് അൽത്താഫിനൊപ്പം അക്രമത്തിന് നേതൃത്വം നൽകിയത്.
ജി.എസ്.ടി ബില്ല് നൽകിയിട്ടില്ലെന്ന് പറഞ്ഞ അൽത്താഫ് തൻ്റെ സ്വന്തം വീഡിയോയിൽ ജി.എസ്.ടി ബില്ല് ഉയർത്തിക്കാണിക്കുന്നതെങ്ങിനെ?
സ്വന്തമായാണ് ഞാൻ ഷോറൂമിൽ കയറി അടിച്ചെതെന്ന് അൽത്താഫ് പറയുന്നു. പിന്നെ എന്തിനാണ് നാല് പേർ ഒളിവിൽ പോയത്?മൂന്ന് പേർ കെ എം സി.ടി ആശുപത്രിയിൽ അഡ്മിറ്റ് ആയത് എന്തിന്? അവർ ചോദിക്കുന്നത്.
40 ൽ പരം സ്റ്റാഫുകൾ അക്രമിച്ചെന്ന് അൽത്താഫ് പറയുന്നു. ഒരു ചെറിയ പരിക്ക് പോലും കാണാനില്ല.
എന്നാൽ ഹൃദ്രോഗിയായ എൻ്റെ കയ്യിൻ്റെ എല്ലും കണ്ണിന് താഴെയുള്ള എല്ലും പൊട്ടിയതും ഇടത് കാലിന് ചതവ് പറ്റിയതും വെറുതെ സംഭവിക്കുമോ?
സംരംഭകർ നിരന്തരം ഇത്തരം അക്രമങ്ങൾ നേരിടുന്നുണ്ട്.
കേരളത്തിൽ നിരന്തരം അക്രമം നേരിട്ടവർ അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടു വന്നാൽ മാത്രമേ കേരളത്തിലെ തൊഴിലിടങ്ങൾ സുരക്ഷിതമാവൂ.വാർത്ത സമ്മേളനത്തിൽ: ഉടമസിദ്ധിഖിനോടപ്പം
ചിഞ്ചു ജോസഫ്
ഷക്കീൽ എന്നിവരും പങ്കെടുത്തു.
................................................
ടി.വി. എസ് ഷോറൂമിലേക്ക് നാളെ ജനകീയ മാർച്ച് നടത്തും.'
മുക്കം:ടി. വി എസ് മുക്കം ഷോറൂം ഗുണ്ടായിസത്തിനും, ഗുണഭോക്താക്കളെ വഞ്ചിക്കുന്നതിനും എതിരെ നാളെ രാവിലെ 9 മണിക്ക് ജനകിയ പ്രതിഷേധ മാർച്ച് നടത്തുമെന്ന് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.അൽത്താഫ് എന്ന യുവാവിന് നീതി ലഭിക്കാൻ, കെട്ടിച്ചമച്ച കള്ള കേസ് പുനരണനേഷണം നടത്തുക.
കസ്റ്റമേഴ്സി നെ നിരന്തരം കയ്യേറ്റം ചെയ്യുന്ന ഷോപ്പ് അടച്ചു പൂട്ടുക,
ഷോറൂമിൽ ഇടിമുറി സ്ഥാപിച്ച സിദ്ദിഖിനെ അറസ്റ്റ് ചെയ്യുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ മാർച്ച് നടത്തുന്നത്.മുക്കം അരീക്കോട് സ്റ്റാന്റിൽ നിന്നും ആരംഭിക്കുന്നത്. ജനകീയ കൂട്ടായ്മയിൽ അണിചേരുക, മാർച്ച് വിജയിപ്പിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു. വാർത്ത സമ്മേളനത്തിൽ ചെയർമാൻ
സാദിഖ് അലി പുൽപ്പറമ്പ്, കൺവീനർ
സുരേഷ് കോരല്ലൂർ. കെ.
അൻസാർ, കെ. ശിവസാസൻ എന്നിവർ പങ്കെടുത്തു.
ആക്ഷൻ കമ്മറ്റി ഇപ്രകാരമാണ് പറയുന്നത്.
കഴിഞ്ഞദിവസം ടിവിഎസ് ഷോറൂമിൽ വാഹനം നന്നാക്കിയതുമായി ബന്ധപ്പെട്ട ജി എസ് ടി ബിൽ ആവശ്യപ്പെട്ടതിനെ തുടർന്ന് ടിവിഎസ് ഉടമ സിദ്ദിഖിൻ്റ നേതൃത്വത്തിൽ അൽത്താഫിനെമർദ്ദിക്കുകആയിരുന്നു,ആക്സിഡന്റിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന അൽത്താഫ് കെഎംസിടി ഹോസ്പിറ്റലിൽ ചികിത്സ തേടുകയും മുക്കം പോലീസിൽ പരാതി നൽകുകയും ചെയ്തു, ഈ വിവരമറിഞ്ഞ് സിദ്ദീഖ്, പോലീസിൽ കള്ള പരാതി നൽകുകയും മൊഴിയെടുക്കാൻ എന്ന വ്യാജന പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ അൽത്താഫിനെ ജാമ്യമില്ല വകുപ്പു പ്രകാരം അറസ്റ്റ് ചെയ്തു. ശേഷം ജയിലിൽ അടയ്ക്കുകയും ആയിരുന്നു, സ്വന്തം പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും കഴിയാത്ത കയ്യിൽ ബാൻഡേജ് ഇട്ട് നടക്കുന്ന ആൽതാഫിന് നീതിയുടെ കണിക പോലും നൽകാതെ ടിവിഎസ് ഉടമയ്ക്ക് വേണ്ടി അറസ്റ്റ് ചെയ്തതാണെന്ന് ഇത് പുനഃ ർ അന്വേഷണം നടത്തണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെടുന്നു മുഖ്യമന്ത്രി, ഉന്നത പോലീസ് അധികാരികൾ, സ്ഥലം എംഎൽഎ, എംപി എന്നിവർക്കും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്, ടിവിഎസ് മുക്കം ഷോറൂമിൽ നിന്ന് വാഹനം എടുത്ത നിരവധി പേർ ഇത് സംബന്ധിച്ച പരാതി മുക്കം പോലീസ് സ്റ്റേഷനിൽ ഇതിനു മുമ്പ് നൽകിയിട്ടുണ്ട്, മുക്കം പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥനിൽ ഗുരുതര വീഴ്ച ഈ അറസ്റ്റുമായി ഉണ്ടായിട്ടുണ്ട്, ഈ ഉദ്യോഗസ്ഥനെ മാറ്റി നിർത്തി പുനരന്വേഷണം നടത്തണമെന്ന് കൂടി ഞങ്ങൾ ആവശ്യപ്പെടുന്നു,ആദ്യഘട്ടം എന്ന നിലയിൽടിവിഎസ് മുക്കം ഷോറൂമിലേക്ക് നാളെ (വ്യാഴം) രാവിലെ 9 മണിക്ക് മാർച്ച് സംഘടിപ്പിക്കാനും തീരുമാനിച്ചത്.
ചിത്രം: അക്ഷൻ കമ്മറ്റി രൂപവത് ക്കരണ യോഗത്തിൽ നിന്ന് '
Follow us on :
Tags:
More in Related News
Please select your location.