Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എംബാർക്കേഷൻ പോയിന്റ്: കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് 516 പേരെ മാറ്റാൻ കഴിയും

12 Mar 2025 21:42 IST

Saifuddin Rocky

Share News :

കരിപ്പൂർ:

കോഴിക്കോട് നിന്നും വിമാനച്ചാർജ്ജ് കൂടുതലായതിനാൽ ചാർജ്ജ് കുറക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിനും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും മേൽ ചെലുത്തിയ നിരന്തര സമ്മർദ്ദത്തിന് ഭാഗികമായി ഫലം കാണുന്നു. ചാർജ്ജ് കുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും ഇതുവരെ ആയിട്ടില്ലെങ്കിലും കണ്ണൂർ എംബാർക്കേഷൻ പോയിന്റിൽ നിലവിൽ 516 സീറ്റുകൾ ലഭ്യമാണെന്ന് എയർലൈൻസ് അറിയിച്ചിട്ടുണ്ട്. ആയതിനാൽ കോഴിക്കോട് എംബാർക്കേഷൻ പോയിന്റ് തെരഞ്ഞെടുക്കപ്പെട്ടവരിൽ എംബാർക്കേഷൻ പോയിന്റ് മാറ്റാനാഗ്രഹിക്കുന്ന 516 പേർക്ക് കണ്ണൂരിലേക്ക് മാറാൻ കഴിയുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒ. അറിയിച്ചിട്ടുണ്ട്.

നിലവിൽ ഹജ്ജ് അപേക്ഷയിൽ കോഴിക്കോട് എംബാർക്കേഷൻ പോയിന്റ് ഒന്നാമത്തെ ഓപ്ഷനായും, കണ്ണൂർ രണ്ടാമത്തെ ഓപ്ഷനായും നൽകിയവർക്ക് മാത്രമാണ് ഈ അവസരം നൽകുക. 1423 പേരാണ് ഈ രീതിയിൽ ഹജ്ജ് അപേക്ഷ സമർപ്പിച്ചത്. ഇവർക്ക് എംബാർക്കേഷൻ പോയിന്റ് മാറ്റുന്നതിനു പ്രത്യേകം അപേക്ഷ ക്ഷണിക്കാമെന്നും ഇതിന് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉടനെ പുറത്തിറക്കുമെന്നും കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അറിയിച്ചു.

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് കേരളത്തിൽ നിന്നും മൂന്ന് എംബാർക്കേഷൻ പോയിന്റാണുള്ളത്. ഇവയിൽ കണ്ണൂരിനെയും കൊച്ചിയേയും അപേക്ഷിച്ച് ഇരട്ടി യാത്രക്കൂലിയാണ് കോഴിക്കോട്ട് ഈടാക്കിയത്. ഇത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Follow us on :

More in Related News