Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2024 04:24 IST
Share News :
ദോഹ: പ്രവാസികള്‍ക്കിടയില്‍ ആരോഗ്യ ബോധവത്കരണവുമായി ഐ.സി.സി യുവജന വിഭാഗം വാക്കത്തോൺ സംഘടിപ്പിച്ചു. ഇന്ത്യൻ കൾച്ചറൽ സെൻ്ററിൻ്റെ (ഐ സി സി) നേതൃത്വത്തിലും എൻ.ബി.എഫ് അക്കാദമിയുടെ പിന്തുണയോടെയുമാണ് ഐ.സി.സി യുവജനവിഭാഗം ആസ്‌പയർ പാർക്കിൽ 'മൈൽസ് ഫോർ സ്മൈൽസ്' വാക്കത്തോൺ സംഘടിപ്പിച്ചത്.
പ്രമേഹവും ഹൃദ്രോഗവും സംബന്ധിച്ച അവബോധം വർധിപ്പിക്കാനും ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് ആളുകളെ പ്രേരിപ്പിക്കാനുമായിരുന്നു വാക്കത്തോൺ ലക്ഷ്യമിട്ടത്. അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള വാക്കത്തോണിൽ യുവജന ഗ്രൂപ്പുകളും കുടുംബങ്ങളും സമുദായ നേതാക്കളും ഉൾപ്പെടെ 250-ലധികം പേർ പങ്കെടുത്തു.
വാക്കത്തോൺ ഐ.സി.സി പ്രസിഡൻ്റ് എ.പി മാണികണ്ഠൻ, വൈസ് പ്രസിഡൻ്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു, അബ്രഹാം കെ.ജോസഫ്, ശാന്തനു ദേശ്‌പാണ്ഡെ, യുവജനവിഭാഗം കോർഡിനേറ്റർ സജീവ് സത്യശീലൻ എന്നിവർ ചേർന്ന് പതാക ഉയർത്തി ആരംഭിച്ചു.
എൻ ബി എഫ് അക്കാദമിയും ആസ്റ്റർ മെഡിക്കൽ ഫെസിലിറ്റിയും സംയുക്തമായി വാക്കത്തോണിന് ശേഷം പങ്കെടുത്തവർക്കായി സൗജന്യ മെഡിക്കൽ പരിശോധനകൾ നൽകി.
Follow us on :
Tags:
More in Related News
Please select your location.