Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jul 2024 16:24 IST
Share News :
കൊല്ലം: ഹോക്കി ഇന്ത്യ സബ് ജൂനിയർ മെൻ ആൻഡ് വിമെൻ സൗത്ത് സോൺ ഹോക്കി ചാമ്പ്യൻഷിപ്പ് ഇന്ന് വൈകിട്ട് (വെള്ളിയാഴ്ച) കൊല്ലം ആശ്രാമത്തെ ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ ആരംഭിക്കും. എട്ടുദിവസം നീണ്ടുനിൽക്കുന്ന മത്സരം ജൂലൈ 26-ന് സമാപിക്കും. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് 6.30-ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. നിർവഹിക്കും.
സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടർ പി.വിഷ്ണുരാജ് മുഖ്യപ്രഭാഷണം നടത്തും. കേരള ഹോക്കി പ്രസിഡന്റ് വി.സുനിൽകുമാർ അധ്യക്ഷത വഹിക്കും.
കേരളത്തിനു പുറമെ തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലുങ്കാന, പുതുച്ചേരി എന്നീ ടീമുകൾ പുരുഷ-വനിത വിഭാഗത്തിൽ പങ്കെടുക്കും.
തെലങ്കാന, ആന്ധ്ര വനിതാ ടീമുകളുടെ മത്സരത്തോടെയാണ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുക. രാവിലെ 10 ന് കേരള വനിതാ ടീം കര്‍ണാടക ടീമിനെയും വൈകിട്ട് 3.15ന് കേരള പുരുഷ ടീം കര്‍ണാടക ടീമിനെയും നേരിടും. 26 ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുരുഷ ടീമുകളുടെയും വൈകിട്ട് മൂന്നിന് വനിതാ ടീമുകളുടെയും ഫൈനല്‍ മത്സരങ്ങളും നടക്കും.
ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷമാണ് സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പിന് കേരളം വേദിയാകുന്നത്. ഈ മത്സരങ്ങളില്‍ മികവ് തെളിയിക്കുന്നവരായിരിക്കും ദേശീയ സബ് ജൂനിയര്‍ ടീം സെലക്ഷന് ക്യാമ്പിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുക.
Follow us on :
More in Related News
Please select your location.