Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ത്രിപുരയിൽ വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ.വി. വ്യാപനം; 47 പേർ മരിച്ചു

09 Jul 2024 14:13 IST

- Shafeek cn

Share News :

ത്രിപുരയിൽ വിദ്യാർഥികൾക്കിടയിൽ എച്ച്.ഐ.വി. വ്യാപനം ആശങ്കയുണ്ടാക്കുന്നു. വൈറസ് ബാധിച്ച് 47 വിദ്യാർഥികൾ മരിച്ചു. 828 പേരെയാണ് രോ​ഗം ബാധിച്ചത്. ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ലഹരിമരുന്ന് കുത്തിവെപ്പിലൂടെ വൈറസ് വ്യാപനമുണ്ടായെന്നാണ്‌ അധിക‍ൃതർ വ്യക്തമാക്കുന്നത്.


വൈറസ് ബാധിച്ചവരിലേറെയും സാമ്പത്തികമായി മുന്നിട്ടുനിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണെന്നും അധികൃതർ വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാ​ഗമായി ത്രിപുരയ്ക്ക് പുറത്തേക്ക് പോയവരാണ് രോ​ഗബാധിതരിലേറെയും. 220 സ്കൂളുകൾ, 24 കോളേജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളിലാണ് രോ​ഗം സ്ഥിരീകരിച്ചത്. ദിനംപ്രതി അഞ്ചുമുതൽ ഏഴുവരെ എച്ച്.ഐ.വി. കേസുകളാണ് സ്ഥിരീകരിക്കുന്നതെന്നും ആശങ്കപ്പെടുത്തുന്നതാണ് കണക്കുകളെന്നും അധികൃതർ വ്യക്തമാക്കി.


ത്രിപുര ജേർണലിസ്റ്റ് യൂണിയൻ, വെബ് മീഡിയ ഫോറം, ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച വർക്ഷോപ്പിലാണ് സംസ്ഥാനത്തെ എച്ച്.ഐ.വി. സാഹചര്യം വിലയിരുത്തിയത്. വിദ്യാർഥികൾക്കിടയിലെ ലഹരിമരുന്ന് കുത്തിവെപ്പിനേക്കുറിച്ചുള്ള സ്റ്റാറ്റിസ്റ്റിക്കൽ ഡേറ്റയും ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പുറത്തുവിട്ടിട്ടുണ്ട്. 2024 മേയ് വരെ 8729 ആക്റ്റീവ് എച്ച്.ഐ.വി. കേസുകളാണ് ആന്റിറെട്രോവൈറൽ തെറാപ്പി സെന്ററുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയിൽ 5,674 പേർ ജീവിച്ചിരിപ്പുണ്ട്. അതിൽ 4,570 പുരുഷന്മാരും 1,103 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറുമാണുള്ളത്.

Follow us on :

More in Related News