Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗദിയിൽ കനത്ത മഴ മുന്നറിയിപ്പ്

04 Mar 2025 15:08 IST

Shafeek cn

Share News :

റിയാദ്: സൗദി അറേബ്യയിൽ കനത്ത മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും കനത്തതോ നേരിയതോ ആയ മഴയുണ്ടാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. മക്കയിലെ ചില പ്രദേശങ്ങൾ, റിയാദ്, മദീന, തബൂക്ക്, ഹെയിൽ, ഖാസിം, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി, അൽ ജൗഫ്, അൽ ബഹ, അസിർ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച വരെ മഴ മുന്നറിയിപ്പ് നൽകിയത്.


കനത്ത മഴയെ തുടർന്ന് സ്കൂളുകൾക്കും മക്ക എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മക്ക സിറ്റിയിലേയും അൽ ജുമും, അൽ ഖാമിൽ, ബഹ്റ എന്നീ ​ഗവർണറേറ്റുകളിലെയും സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതികൂല സാഹചര്യമായതിനാൽ കുട്ടികൾ നേരിട്ട് സ്കൂളിലെത്തേണ്ടതില്ലെന്നും ക്ലാസുകൾ ഓൺലൈനായി സംഘടിപ്പിക്കുമെന്നും എജുക്കേഷൻ വിഭാ​ഗം അധികൃതർ അറിയിച്ചു.

Follow us on :

More in Related News