Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയാഘാതം: മുൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ഖത്തറിൽ നിര്യാതനായി.

19 Dec 2024 03:02 IST

ISMAYIL THENINGAL

Share News :

ദോഹ: ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് സ്വദേശിയായ മുൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ഖത്തറിൽ നിര്യാതനായി. ചന്ദ്രകാന്തം വീട്ടിൽ ജയചന്ദ്രൻ നായർ (56) ആണ് ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചത്. ദീർഘകാലം ഇന്ത്യൻ എയർഫോഴ്‌സിൽ സേവനമനുഷ്ഠിച്ച ശേഷം രണ്ടു വർഷം മുമ്പ് ഖത്തറിലെത്തിയ ഇദ്ദേഹം റാസ്‌ലഫാനിലെ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി കോർഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു.


പരേതനായ പ്രസന്നൻ പിള്ളയുടെയും, വിജയമ്മയുടെയും മകനാണ്. ഭാര്യ: കവിത ജയൻ. മക്കൾ: കാവ്യാ ജയൻ, അഭയ് കൃഷ്ണൻ. സഹോദരങ്ങൾ: ജയദേവൻ, ജയപ്രകാശ് (ഇരുവരും ഖത്തറിൽ), ശ്രീകല. ഡിസംബർ 21ന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടെയാണ് അന്ത്യം. 

Follow us on :

Tags:

More in Related News