Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സി.എച്ച്.റഷീദിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി മറിയ ഉമ്മൻ നയിച്ച പെൻകരുത്ത് റോഡ് ഷോ ആവേശമായി..

30 Mar 2026 20:14 IST

MUKUNDAN

Share News :

ചാവക്കാട്:ഗുരുവായൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സി.എച്ച്.റഷീദിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി മറിയ ഉമ്മൻ നയിച്ച പെൻകരുത്ത് റോഡ് ഷോ ആവേശമായി.1000-ൽ പരം സ്ത്രീകൾ അണി നിരന്ന റോഡ് ഷോ ചാവക്കാട് മുതുവട്ടൂർ സെന്ററിൽ നിന്നും സ്ഥാനാർത്ഥിയും,മറിയ ഉമ്മനും കൂടി മുന്നിൽ നിന്ന് ആവേശം നൽകി.പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ റോഡ് ഷോ ഗുരുവായൂർ മണ്ഡലത്തിലെ യുഡിഎഫ് വനിത പ്രവർത്തകരുടെ കരുത്ത് തെളിയിക്കൽ കൂടിയായി.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ സംസ്ഥാനത്ത് പ്രധാന കേന്ദ്രങ്ങളിൽ പര്യടനം നടത്തി വരികയാണ്.അതിന്റെ ഭാഗമായാണ് മറിയ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ എത്തിയത്.മഹിളാ കോൺഗ്രസ്സ്,വനിതാ ലീഗ് പ്രവർത്തകർ അണിനിരന്ന റോഡ് ഷോ ചാവക്കാട് ചത്വരത്തിൽ സമാപിച്ചു.സമാപന വേദിയിൽ പെൺകരുത്ത് പോറ്റിയെ കേറ്റിയെ എന്ന ഗാനത്തിന് ചുവട് വെച്ച് ചാവക്കാടിനെ ആഘോഷകരമാക്കി.ബീന രവി ശങ്കർ,ഹസീന താജുദ്ധീൻ,സുബൈദ പാലക്കൽ,ടി.ഐ.ആയിഷ,ഹിമ മനോജ്,അഡ്വ.ഷീജ സന്ദീപ്,റസ്‌ല റഹീം,സാലിഹ ഷൗക്കത്ത്,ബിന്ദു നാരായണൻ,സൈനബ ശുക്കൂർ,നഷറ ഒരുമനയൂർ, സുമയ്യ സിദ്ധീഖ്,ശ്രീഷ്മ ബാബുരാജ്,ഷംസീറ അഷ്‌റഫ്‌,എം.കെ.ഷഹർബാൻ,മിസ്രിയ മുസ്താഖ്,മേഴ്‌സി ഗുരുവായൂർ,രജീന പൂക്കോട്,അനിത ശിവൻ,നസീമ ഹമീദ്,ഷൈല മുഹമ്മദ്,സുമീന അജ്മൽ,സക്കീന ബഷീർ,ഹന്നത്ത് ഷബീർ എന്നിവർ നേതൃത്വം നൽകി.


Follow us on :

More in Related News