Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Mar 2026 20:34 IST
Share News :
ചാവക്കാട്:യുഡിഎഫ് ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി സി.എച്ച്.റഷീദ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു.ചാവക്കാട് താലൂക്ക് തഹസീൽദാർ ടി.ആർ.സംഗീത് മുമ്പാകെയാണ് റഷീദ് നാമ നിർദേശ പത്രിക സമർപ്പിച്ചത്.ഐക്യ ജനാതിപത്യ മുന്നണി ഓഫീസിൽ നിന്ന് പ്രവർത്തകരോടൊപ്പം പ്രകടനമായാണ് റഷീദ് താലൂക്ക് ഓഫീസിലേക്ക് എത്തിയത്.ചാവക്കാട് ടൗണിൽ നൂറുകണക്കിന് പ്രവർത്തകരുടെ മുദ്രവാക്യം വിളികളോടെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി കൃത്യം 12 മണിക്ക് സ്ഥാനാർത്ഥി താലൂക്ക് ഓഫീസിൽ എത്തി ചേർന്നു.മൂന്ന്
സെറ്റ് പത്രികകൾ സമർപ്പിച്ചു.കെപിസിസി ജനറൽ സെക്രട്ടറി ഒ.അബ്ദുറഹ്മാൻ കുട്ടി,മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ്,സി.എ.ഗോപപ്രതാപൻ,ആർ.വി.അബ്ദുൽ റഹീം,ആർ.പി.ബഷീർ,തോമസ് ചിറമേൽ,ഷാനവാസ് തിരുവത്ര,ടി.എസ്.അജിത്,അഡ്വ.വി.എം.മുഹമ്മദ് ഗസ്സാലി,പി.വി.ഉമ്മർ കുഞ്ഞി,എം.വി.ഷെക്കീർ,സി.അഷ്‌റഫ്,ഉമ്മർ മുക്കണ്ടത്ത്,ജലീൽ വലിയകത്ത്,അരവിന്ദൻ പല്ലത്ത്,വി.കെ.ഫസലുൽ അലി,എൻ.എം.കെ.നബീൽ,നൗഷാദ് തെരുവത്ത്,ശ്രീഷ്മ ബാബുരാജ്,അഡ്വ.ഷംസീറ അഷ്‌റഫ്,വി.എം.മനാഫ്,പി.എം.താഹ,ഹസ്സൻ തളികശ്ശേരി എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.