Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 May 2026 20:26 IST
Share News :
ഗുരുവായൂർ:ചേംബർ ഓഫ് കൊമേഴ്സിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി മുപ്പതോളം വിദ്യാർഥികൾക്ക് കുട വിതരണം ചെയ്തു.കിഴക്കേപാട്ട് ലീല വാര്യസ്യാരുടെ സ്മരണാർത്ഥം അവരുടെ മകളും കുടുംബാംഗങ്ങളും ചേമ്പർ ഓഫ് കൊമേഴ്സിന് സംഭാവനയായി തന്ന കുടകളാണ് വിതരണം ചെയ്തത്.ഗുരുവായൂർ പടിഞ്ഞാറെ നടയിലുള്ള ബാലിക സദനത്തിലെ 20 കുട്ടികൾക്കും കൂടാതെ മറ്റ് 10 കുട്ടികൾക്കുമാണ് നൽകിയത്.ജി.യു.പി സ്കൂൾ അടക്കമുള്ള സ്കൂളുകളിൽ പഠിക്കുന്ന പത്തുവിദ്യാർത്ഥികൾ അടക്കം 30 പേർക്ക് കുടകൾ നൽകി.കസ്തൂർബാ ബാലിക സദനത്തിൽ നടന്ന ചടങ്ങ് ചേംബർ സെക്രട്ടറി അഡ്വ.രവി ചങ്കത്ത് കുടകൾ വിതരണോദ്ഘാടനം ചെയ്തു.കസ്തൂർബാ ബാലികസദനം പ്രസിഡൻറ് പി.മുരളീധര കൈമൾ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സജീവൻ നമ്പിയത്ത് മോഹൻദാസ് ചേലനാട്,മുരളി അകമ്പടി,ഒ.വി.രാജേഷ്,രവി വട്ടരങ്ങത്ത്,ആൻ്റോ ഉണ്ണിമോൻ എന്നിവർക്ക് പുറമേ ബാലിക സദനത്തിലെ മുൻപ്രസിഡൻ്റ് ലീല ടീച്ചറും,മേട്രനും യോഗത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.