Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 May 2026 20:04 IST
Share News :
വൈക്കം: കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപകരായി ഹിന്ദി ഭാഷയുടെ മധുരം കുട്ടികളിൽ നിറച്ച് സേവന കാലയളവ് പൂർത്തീകരിച്ച് ഈ മാസം വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു. കടുത്തുരുത്തി വിദ്യാഭ്യാസ ജില്ല ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപക സമിതിയുടെ ആഭിമുഖ്യത്തിൽ കടുത്തുരുത്തി സെൻ്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് നടന്ന ആദരിക്കൽ ചടങ്ങ്
കടുത്തുത്തി സെൻ്റ് മൈക്കിൾസ് എച്ച്എസ്എസ് ഹെഡ്മാസ്റ്റർ സി.ജെ ബിജു ഉദ്ഘാടനം ചെയ്തു.
ഹിന്ദി അധ്യാപക സമിതിയുടെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലാ ചെയർമാൻ ബിനു .കെ പവിത്രൻ അധ്യക്ഷത വഹിച്ചു. വെച്ചൂർ NSS HSS അധ്യാപകൻ സി. ജി രാജേഷ്, കല്ലറ സെൻ്റ് മാർസലിനാസ് GHSS ലെ അധ്യാപിക ഉഷ മേരി ജോൺ, ഇമ്മാനുവേൽസ് HSS ലെ അധ്യാപിക എം.സി ഷാൻലി , പെരുവ ഗവ. ഗേൾസ് HSS ലെ അധ്യാപിക എം.ജി ഷൈലജ എന്നീ ഗുരുശ്രേഷ്‌ഠരെ ചടങ്ങിൽ പൊന്നാട അണിയിച്ചും മൊമെൻ്റോ നൽകിയും ആദരിച്ചു. സോജൻ ജേക്കബ്, ബി. മിനി , ഡോ. ബി. സന്ധ്യ എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപകർ തങ്ങളുടെ സേവന കാലയളവിലെ അനുഭവങ്ങൾ പങ്കുവച്ചു കൊണ്ട് മറുപടി പ്രസംഗം നടത്തി. കുറവിലങ്ങാട്, വൈക്കം സബ് ജില്ലകളിലെ ഹൈസ്‌കൂൾ വിഭാഗം ഹിന്ദി അധ്യാപകർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.