Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Aug 2024 15:54 IST
Share News :
മലയാള സിനിമാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയിൽ നിന്നും സംവിധായകൻ ആഷിക് അബു രാജിവെച്ചു. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയാണ് ആഷിക് അബുbവിന്റെ രാജി. ഫെഫ്ക പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നുവെന്ന് ആഷിഖ് അബു വാർത്താക്കുറിപ്പിൽ അറിയിച്ചു.
ആഷിക് അബു പങ്കുവെച്ച വാർത്താ കുറിപ്പിൻ്റെ പൂർണ്ണ രൂപം
2009 ഒക്ടോബറിൽ ഫെഫ്ക രൂപീകരിക്കുന്ന സമയം മുതൽ ഞാൻ ഈ സംഘടനയിൽ അംഗമാണ്. പിന്നീടു നടന്ന തിരഞ്ഞെടുപ്പിൽ സംവിധായകരുടെ യൂണിയൻ എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടോ മൂന്നോ എക്സിക്യൂട്ടീവ് യോഗങ്ങളിൽ പങ്കെടുത്തിട്ടും ഉണ്ട്. 2012ൽ ഒരു സിനിമയുടെ നിർമാതാവിൽ നിന്നു ലഭിക്കേണ്ട പണം സംബന്ധിച്ച എൻ്റെ പരാതിയിൽ യൂണിയൻ ഇടപെട്ടതു തികച്ചും അന്യായമായാണ്.
അതേ നിർമാതാവിൻ്റെ മറ്റൊരു ചിത്രം നിർമാണത്തിൽ ഇരിക്കെയാണ് ഞാനും ഇതേ പരാതിയുള്ള തിരക്കഥാകൃത്തുക്കളും പരാതി സംഘടനയിൽ ഉയർത്തിയത്. എന്നാൽ നിർമാണത്തിൽ ഇരിക്കുന്ന ഇതേ നിർമാതാവിൻ്റെ സിനിമയുടെ റിലീസ് സമയത്തും ഫെഫ്കയിൽ നിന്ന് ഈ തുകക്കുവേണ്ടി സമ്മർദം ഉണ്ടായില്ല. ഏറെ വൈകി അവകാശപ്പെട്ട തുകയുടെ പകുതി മാത്രമാണു ലഭിച്ചത്. പരാതിയിൽ ഇടപെട്ട സംഘടന ഞങ്ങൾക്ക് അവകാശപ്പെട്ട തുകയുടെ 20 ശതമാനം കമ്മിഷനായി വേണം എന്നാവശ്യപ്പെട്ടു. ലഭിച്ച തുകയിൽ നിന്നു 20 ശതമാനം ആവശ്യപ്പെട്ടു ഫെഫ്കയുടെ ഓഫിസിൽ നിന്ന് ഒരു ദിവസം ലഭിച്ചത് 3 ഫോൺ കോളുകൾ.
Follow us on :
Tags:
More in Related News
Please select your location.