Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുബ്ര പ്രവാസി കൂട്ടായ്മ ലോഗോ പ്രകാശനം ചെയ്തു

05 Jan 2025 15:01 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിലെ പ്രധാനപ്പെട്ട വാണിജ്യ നഗരങ്ങളിൽ ഒന്നായ ഗുബ്രയിലെ പ്രവാസികൾ ചേർന്നു കൊണ്ട് "ഗുബ്ര പ്രവാസി കൂട്ടായ്മ" എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു.

 കൂട്ടായ്മയുടെ ലോഗോ പുരുഷോത്തം കാഞ്ചി റീജിയണൽ മാനേജർ ഷാജഹാൻ ഹസനും, യുണൈറ്റഡ് കാർഗോ എംഡി നിയാസ് അബ്ദുൽ ഖാദറും ചേർന്ന് പ്രകാശനം ചെയ്തു. 

അപൂർവ്വ മാരകരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശിനി 9 വയസ്സുകാരി പെൺകുട്ടിക്ക് വേണ്ടി കൂട്ടായ്മ സ്വരൂപിച്ച സഹായവും കൈമാറി. പ്രവാസികൾക്ക് ഉപകാരപ്പെടുന്ന നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ കൂട്ടായ്മയ്ക്ക് കീഴിൽ ആസൂത്രണം ചെയ്യുന്നതായി അംഗങ്ങൾ അറിയിച്ചു.

പ്രത്യേഗ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കാതെ എല്ലാവരും ഇവിടെ തുല്യർ എന്ന ആശയത്തിലായിരിക്കും കൂട്ടായ്മയുടെ പ്രവർത്തനം. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമോ, മതപരമോ, ജില്ലാപരമോ ആയ സ്ഥാപിത താല്പര്യങ്ങൽ ഇല്ലാതെ പ്രവർത്തിക്കുന്ന കൂട്ടായ്മയെ കുറിച്ച് കൂടുതൽ അറിയാനും, അംഗങ്ങൾ ആകാനും 92672332 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a


⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News