Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2026 18:26 IST
Share News :
ചാവക്കാട്:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ വിഭാവനം ചെയ്ത 'ഗ്രീൻ ബെൽറ്റ് പ്ലാന്റേഷൻ' പദ്ധതിക്ക് ഉജ്ജ്വല തുടക്കം.നഗരസഭാ പരിധിയിൽ ആയിരം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ഈ ബൃഹത്തായ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മിനി വാഗമണ്ണിൽ വെച്ച് ഗുരുവായൂർ എംഎൽഎ എൻ.കെ.അക്ബർ നിർവ്വഹിച്ചു.ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് സ്വാഗതം ആശംസിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.യതീന്ദ്രദാസ്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷാ മത്രംകോട്ട്,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എച്ച്.സലാം,വിദ്യാഭ്യാസ കലാകായിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി.രഞ്ജിത്ത് കുമാർ,കൗൺസിലർ ഷീജ പ്രശാന്ത് എന്നിവർ സംസാരിച്ചു.നഗരസഭ ക്ലീൻ സിറ്റി മാനേജർ ബി.ദിലീപ് നന്ദി പറഞ്ഞു.പരിസ്ഥിതി സംരക്ഷണ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ ഈ പദ്ധതി നടപ്പിലാക്കുന്നത്.മിനി വാഗമണ്ണിൽ നടന്ന പ്രധാന ചടങ്ങിന് പുറമേ, ചാവക്കാട് നഗരസഭയിലെ മുഴുവൻ വാർഡുകളിലും വൃക്ഷത്തൈകൾ നടുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുകയും ജനപങ്കാളിത്തത്തോടെ അത് വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.നാടിനെ പച്ചപ്പണിയിക്കാനുള്ള ഈ വൻ ജനകീയ മുന്നേറ്റത്തിൽ ജനപ്രതിനിധികൾ,എൽഎഫ് കോളേജ് വിദ്യാർത്ഥികൾ,മണത്തല സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾ,പാവറട്ടി സെന്റ് ജോസ് ഹോസ്പിറ്റൽ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ,നഗരസഭയിലെ ഹെൽത്ത് വിഭാഗം ജീവനക്കാർ,നഗരസഭ ശുചീകരണ തൊഴിലാളികൾ,ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവരടങ്ങുന്ന വലിയൊരു ജനസഞ്ചയമാണ് ഈ ഹരിത ക്യാമ്പയിനെ വൻവിജയമാക്കി മാറ്റിയത്.വരും ദിവസങ്ങളിലും നട്ടുപിടിപ്പിച്ച തൈകളുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന മികച്ച ഒരു ജനകീയ മാതൃകയായി ചാവക്കാട് നഗരസഭയുടെ ഈ പരിസ്ഥിതി ദിനാചരണം മാറി.
Follow us on :
Tags:
More in Related News
Please select your location.