Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Mar 2026 22:11 IST
Share News :
വൈക്കം: ശ്രീമഹാദേവ കോളേജിൽ അധ്യാപക പരിശീലകരുടെ ബിരുദദാനവും വാർഷികവും സംഘടിപ്പിച്ചു. പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. കെ. ഷഡാനനൻ നായർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് കേവലം അറിവ് പകരുന്നതിന് ഉപരിയായി അവരെ പ്രചോദിപ്പിക്കുന്നവരാണ് യഥാർത്ഥ അധ്യാപകരെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു. കോളേജ് ഡയറക്ടർ പി ജി എം നായർ കാരിക്കോട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചെമ്മനാകരി ഇൻഡോ അമേരിക്കൻ ആശുപത്രി എം.ഡി ജാഫർ മുഹമ്മദ് ഇക്ബാൽ മുഖ്യ പ്രഭാഷണം നടത്തി.കോളേജ് മാനേജർ ബി. മായ, പ്രിൻസിപ്പാൾ ബി. മാധുരിദേവി, ആഷ ഗിരീഷ്, കവിതാ ജോസ്, എം.എസ് ശ്രീജ, എസ്. രജിത തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.