Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jun 2025 10:50 IST
Share News :
തിരൂർ : കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ച തിരൂർ സ്വദേശിയും നിരവധി കേസിലെ പ്രതിയും ആയ സൈനുദ്ദീൻ(42) അറസ്റ്റിലായി. അനധികൃത മണൽകടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ.അറസ്റ്റിലായ പ്രതിക്ക് തിരൂർ പോലീസ് സ്റ്റേഷനിലും മറ്റ് സമീപ പോലീസ് സ്റ്റേഷനിലും നിരവധി കേസുകൾ ഉണ്ട്.
കഴിഞ്ഞ മാസം 4 ന് കാപ്പ ഉത്തരവ് ലംഘിച്ച പ്രതി അറസ്റ്റ് ഭയന്ന് ഒളിവിൽ ആയിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ബഹു കേരള ഹൈക്കോടതി ഉത്തരവ് പ്രകാരം തിരൂർ പോലീസ് സ്റ്റേഷനിൽ ഹാജരാവുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുള്ളതാണ്. ഇയാൾക്കെതിരെ കാപ്പാ നിയമത്തിലെ മൂന്നു വകുപ്പ് പ്രകാരം തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി തിരൂർ പോലീസ് അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.