Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെൺകുട്ടികളെ മാത്രം പ്രസവിച്ചു; ഭർത്താവിന്റെ പീഡനത്തിനിരയായ യുവതി ആത്മഹത്യ ചെയ്തു

23 Oct 2024 16:51 IST

Shafeek cn

Share News :

ബംഗളൂരു: പെൺകുട്ടികളെ മാത്രം പ്രസവിച്ചതിന്റെ പേരിൽ ഭർത്താവിന്റെ പീഡനത്തിനിരയായ യുവതി ആത്മഹത്യ ചെയ്തു. കർണാടകയിലെ കൊപ്പാൾ ജില്ലയിലെ ചല്ലേരി ഗ്രാമത്തിലാണ് സംഭവം. 26കാരിയായ ഹനുമവ്വ ഗുമ്മഗേരിയാണ് തിങ്കളാഴ്ച വീട്ടിൽ തൂങ്ങിമരിച്ചത്.


മൂന്ന് പെൺകുട്ടികളെ പ്രസവിച്ചതിന് ഹനുമവ്വ ഭർത്താവ് ഗണേഷ് ഗുമ്മഗേരിയുടെ നിരന്തര മർദനത്തിനിരയായിരുന്നതായും ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നും പിതാവ് ബസപ്പ കൊപ്പാൾ റൂറൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. രണ്ട് വർഷം മുമ്പ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയതോടെയാണ് മർദനം തുടങ്ങിയത്.


മൂന്നാമതും പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ കഴിഞ്ഞ തിങ്കളാഴ്ചയും മകൾ മർദനത്തിനിരയായി. മദ്യപിച്ചെത്തുന്ന ഗണേഷ് പതിവായി മകളെ ഉപദ്രവിക്കുകയും ജീവനൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നെന്നും പരാതിയിലുണ്ട്. മൂത്ത കുട്ടിക്ക് നാലും രണ്ടാമത്തേതിന് രണ്ടും മൂന്നാമത്തേതിന് നാല് മാസവുമാണ് പ്രായം. ഗണേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Follow us on :

More in Related News