Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗ്യാസിന് നാടൻ ചികിത്സ: ദമ്പതികൾ ഗുരുതര നിലയിൽ

04 Oct 2024 11:54 IST

Antony Ashan

Share News :

മൂവാറ്റുപുഴ: ഗ്യാസിന് നാടൻ ചികിത്സ നടത്തിയ അതിഥി തൊഴിലാളി ദമ്പതികൾ ഗുരുതരാവസ്ഥയിൽ. ഇവരെ നാട്ടുകാർ ചേർന്ന് മൂവാറ്റുപുഴ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. 

ചെറുവട്ടൂർ പൂവത്തൂരിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ അക്ബർ അലി(55), ഭാര്യ സെലീമ ഖാത്തൂൺ(53) എന്നിവരെയാണ് രക്തം ശർദ്ദിച്ച് അവശരായി ആശുപത്രിയിൽ എത്തിച്ചത്. ഗ്യാസ് സംബന്ധമായ അസുഖത്തിന് പരിഹാരമായി കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചെന്നു ഇരുവരും പോലീസിനോട് പറഞ്ഞു. കാഞ്ഞിരത്തിന്റെ കുരുവും, തോലും, ഇലയും അടക്കം ശരീരത്തിനുള്ളിൽ ചെന്നാൽ മരണം വരെ സംഭവിക്കാമെന്നു ഡോക്ടർമാർ പറയുന്നു.

Follow us on :

More in Related News