Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലിണ്ടറുകൾ നൽകാത്തതിനാൽ ആഹാര വിതരണം പ്രതിസന്ധിയിൽ.

05 Aug 2026 08:46 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : മറവൻതുരുത്ത് ഗവ. യു.പി സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ രണ്ടാം ദിവസവും ഗ്യാസ് സിലിണ്ടറുകൾ ലഭിക്കാത്തതിനെ തുടർന്ന് ആഹാര വിതരണം പ്രതിസന്ധിയിലായി. നിലവിൽ സ്‌കൂളിലെ ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ചാണ് താൽക്കാലികമായി ഇവിടെ പാചകം നടക്കുന്നത്. ​ക്യാമ്പിന്റെ സുഗമമായ പ്രവർത്തനത്തിനായി ആറ് ഗ്യാസ് സിലിണ്ടറുകൾ അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർ ഭാരത് ഗ്യാസിന്റെ വൈക്കം ഏജൻസിക്ക് കത്ത് നൽകിയിരുന്നെങ്കിലും ആവശ്യമായ തുക ഡിപ്പോസിറ്റ് ചെയ്യാതെ ഗ്യാസ് സിലിണ്ടറുകൾ വിട്ടുനൽകാൻ സാധിക്കില്ലെന്ന നിലപാടിലാണ് ഏജൻസി അധികൃതർ. നിലവിൽ 85 കുടുംബങ്ങളിൽ നിന്നായി 175 അംഗങ്ങളാണ് ഈ ക്യാമ്പിൽ കഴിയുന്നത്. ദുരന്തമുഖത്ത് പ്രവർത്തിക്കുന്ന ക്യാമ്പിലേക്ക് അടിയന്തരമായി ഗ്യാസ് സിലിണ്ടറുകൾ എത്തിക്കാൻ ബന്ധപ്പെട്ട അധികൃതർ ഉടനടി ഇടപെടണമെന്ന ആവശ്യത്തിലാണ് നാട്ടുകാരും ക്യാമ്പ് ഭാരവാഹികളും.


Follow us on :

More in Related News