Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Oct 2024 09:25 IST
Share News :
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സിക്കന്ദരാബാദിലെ ആശാപുരി കോളനിയിലെ വീട്ടിലാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടമുണ്ടായത്. സംഭവ സമയം വീട്ടില്‍ 19 പേരോളം ഉണ്ടായിരുന്നതായാണ് വിവരം.
അപകടത്തില്‍ അഞ്ച് പേരുടെ മരണം ചീഫ് മെഡിക്കല്‍ ഓഫീസര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. എട്ട് പേരെ ജീവനോടെ രക്ഷപ്പെടുത്തിയതായി ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രപ്രകാശ് സിംഗ് പറഞ്ഞു.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ ബ്രിഗേഡ് സംഘവും, പൊലീസും എന്‍ഡിആര്‍എഫും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ജില്ലാ മജിസ്‌ട്രേറ്റിന് നിര്‍ദേശം നല്‍കിയതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. പൊട്ടിത്തെറി ഉണ്ടാകാനുള്ള കാരണം അന്വേഷിക്കണമെന്നും നിര്‍ദേശമുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
Follow us on :
Tags:
More in Related News
Please select your location.