Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Mar 2026 19:03 IST
Share News :
ചാവക്കാട്:ചേറ്റുവ മഹല്ല് ജുമാ മസ്ജിദിൽ മഹല്ല് ഖത്തീബ് സലീം ഫൈസി അടിമാലി ചെറിയ പെരുന്നാൾ നിസ്ക്കാരത്തിന് നേതൃത്വം നൽകി.മഹല്ല് നിവാസികൾക്ക് ഖത്തീബ് ഈദുൽ ഫിത്വർ സന്ദേശം നൽകി.ജാതിയോ മതമോ നോക്കാതെ പരസ്പരം സ്നേഹത്തോടെയും സാഹോദര്യത്തോടെയും ജീവിക്കണമെന്നും മഹല്ല് നിവാസികളോട് ഖത്തീബ് ആഹ്വാനം ചെയ്തു.മഹല്ല് പ്രസിഡന്റ് ഉബൈദുല്ല അലി മുസ്ലിയാർ,സെക്രട്ടറി എൻ.എം.അബ്ദുൽ ജലീൽ മഹല്ല് നിവാസികൾക്ക് ഈദുൽ ഫിത്വർ ആശംസകൾ നേർന്നു.വിശ്വാസികൾ പരസ്പരം വാരിപ്പുണർന്ന് ഈദ് ആശംസകൾ കൈമാറി.ലോകസമാധാനത്തിനുവേണ്ടിയും,പ്രവാസികൾക്ക് വേണ്ടിയും പ്രത്യേക പ്രാർത്ഥനയും നടന്നു.
Follow us on :
Tags:
More in Related News
Please select your location.