Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖ​ത്ത​ർ ടൂ​റി​സം സ്കി​ൽ ഫെ​സ്റ്റിന് തുടക്കമായി.

19 Jul 2024 12:32 IST

ISMAYIL THENINGAL

Share News :

ദോ​ഹ: സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കുന്നതിനും പ്രാ​ദേ​ശി​ക ക​ല​ക​ളും ക​ര​കൗ​ശ​ല വി​ദ്യ​ക​ളും സം​സ്കാ​ര​വും പ്ര​ച​രി​പ്പി​ക്കാ​നു​മാ​യി ഖ​ത്ത​ർ ടൂ​റി​സ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കി​ൽ ഫെ​സ്റ്റ് ആ​രം​ഭി​ച്ചു. മി​ശൈ​രി​ബ് ഗ​ലേ​റി​യ, ​പ്ലേ​യ്സ് വെ​ൻ​ഡോം, മാ​ൾ ഓ​ഫ് ഖ​ത്ത​ർ, വെ​സ്റ്റ് വാ​ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന മേ​ള ആ​ഗ​സ്റ്റ് 15നാ​ണ് സ​മാ​പി​ക്കു​ക. കൈ​യെ​ഴു​ത്തു​പ്ര​തി​ക​ൾ, പ്രാ​ദേ​ശി​ക സ​മു​ദ്ര​ജീ​വി​ക​ളെ​ക്കു​റി​ച്ചു​ള്ള പ​വി​ലി​യ​നു​ക​ൾ, ഖ​ത്ത​രി ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം, 24 ക​ലാ​കാ​ര​ന്മാ​രു​ടെ ക​ര​കൗ​ശ​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ, അ​റ​ബി​ക് കാ​ലി​ഗ്ര​ഫി, ജ്യോ​തി​ശാ​സ്ത്രം, ശാ​സ്ത്രം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, തു​ട​ങ്ങി​യ​വ മേ​ള​യു​ടെ ആ​ക​ർ​ഷ​ണ​മാ​ണ്. ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി ഖ​ത്ത​ർ ടൂ​റി​സം ആ​ദ്യ​മാ​യാ​ണ് ന​ട​ത്തു​ന്ന​ത്.

രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് മൂ​ന്നു​വ​രെ​യും വൈ​കീ​ട്ട് നാ​ലു​മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ​യു​മാ​ണ് പ്ര​വേ​ശ​നം. ആ​ഭ്യ​ന്ത​ര, വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ഖ​ത്ത​റി​ന്റെ പൈ​തൃ​ക​ത്തി​ലൂ​ടെ ആ​കൃ​ഷ്ട​രാ​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. അ​റി​വ് പ​ക​രു​ന്ന​തും ഖ​ത്ത​ർ സം​സ്കാ​ര​ത്തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന​തും വി​നോ​ദ​ദാ​യ​ക​വു​മാ​ണ് സ്കി​ൽ ​ഫെ​സ്റ്റ് എ​ന്ന് ഖ​ത്ത​ർ ടൂ​റി​സം ഇ​വ​ന്റ്സ് ആ​ൻ​ഡ് ഫെ​സ്റ്റി​വ​ൽ ടെ​ക്‌​നി​ക്ക​ൽ സ​പ്പോ​ർ​ട്ട് വി​ഭാ​ഗം മേ​ധാ​വി ഹ​മ​ദ് അ​ൽ ഖാ​ജ പ​റ​ഞ്ഞു.

Follow us on :

More in Related News