Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയ്യൂരിൽ ആവേശത്തിരയിളക്കി ഫാത്തിമ തഹ്‌ലിയയുടെ റോഡ് ഷോ.

25 Mar 2026 12:43 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ:ഫാത്തിമ തഹ്‌ലിയയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച മേപ്പയൂർ പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനും,റോഡ് ഷോയും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.മേപ്പയൂർ ടി.കെ കൺവെൻഷൻ സെന്ററിൽ ചേർന്ന കൺവെൻഷൻ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്തു.


യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി.സ്ഥാനാർത്ഥി അഡ്വ:ഫാത്തിമ തഹ് ലിയ,ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ മുനീർ എരവത്ത്,

യു.ഡി.എഫ് ചെയർമാൻ ടി.കെ. ഇബ്രാഹിം,സി.എച്ച് ഇബ്രാഹിംകുട്ടി,ഇ അശോകൻ,എ.വി. അബ്ദുളള,

രാജൻ മരുതേരി,മിനി വട്ടക്കണ്ടി,കെ.പി. വേണുഗോപാൽ,കെ.പി.രാമചന്ദ്രൻ,സി പ്രസന്നകുമാരി,ഷർമിന കോമത്ത്,എം.എം. അഷറഫ്,കെ.എം.എ അസീസ് എന്നിവർ സംസാരിച്ചു.യു.ഡി.എഫ് കൺവീനർ കമ്മന അബ്ദുറഹിമാൻ സ്വാഗതവും,മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി.കെ. അനീഷ് നന്ദിയും പറഞ്ഞു.തുടർന്ന് മേപ്പയൂർ ടൗണിൽ ആവേശകരമായ സ്ഥാനാർത്ഥിയുടെ റോഡ് ഷോയും നടന്നു.

തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ:പി.കെ. അനീഷ്(ചെയർമാൻ),കമ്മന അബ്ദുറഹിമാൻ

(കൺവീനർ),പറമ്പാട്ട് സുധാകരൻ(ട്രഷറർ).


Follow us on :

Tags:

More in Related News