Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് ഡോക്‌ടറുടെ വീട്ടിലെ കാറിന് മുൻജീവനക്കാരൻ തീവച്ചു; ഗുരുതരമായി പൊള്ളലേറ്റ ജീവനക്കാരൻ ആശുപത്രിയിൽ

13 Apr 2026 13:27 IST

CN Remya

Share News :

കോട്ടയം: കോട്ടയത്ത് ഡോക്‌ടറുടെ വീട്ടിലെ കാറിന് മുൻജീവനക്കാരൻ തീവച്ചു. കോട്ടയം മെഡിക്കൽ കോളജ് റോഡിൽ ഗാന്ധിനഗർ പെട്രോൾ പമ്പിന് എതിർവശം അഞ്ചേരി ഗാർഡൻസിൽ ഡോ. വി ആർ ജയകുമാറിന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനാണ് തീ വച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മുമ്പ് ഇവിടെ ജോലി ചെയ്തിരുന്ന കാർ ടേക്കറായ കോട്ടയം കിളിരൂർ ആമ്പക്കുഴിയിൽ ചെല്ലപ്പൻ (88) ആണ് രാവിലെ വീട്ടിലെത്തി കാറിനു തീ വച്ചതെന്നാണ് രാവിലെ വീട്ടിലെത്തി കാറിനു തീ വച്ചതെന്നാണ് പൊലീസ് പറയുന്നത്.

തീയും പുകയും കണ്ട് വീട്ടുകാർ വിവരം ഗാന്ധിനഗർ പൊലീസിലും അഗ്നിരക്ഷാ സേനയെയും അറിയിച്ചു. ഇവർ എത്തി തീ അണച്ചപ്പോഴാണ് കാറിനു സമീപത്ത് തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ നിലയിൽ ഇയാളെ കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഇദ്ദേഹം മാനസിക വെല്ലുവിളി നേരിട്ടിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസും സ്ഥലത്തെത്തി.

Follow us on :

More in Related News