Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് വിവാഹ ചടങ്ങിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.

13 Sep 2026 16:41 IST

santhosh sharma.v

Share News :

വൈക്കം: സുഹൃത്തിൻ്റെ ബന്ധുവിൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീണ യുവാവ് മരിച്ചു. തലയോലപ്പറമ്പ് പാലാംകടവ് കുട്ടോംപറമ്പിൽ കെ.എസ് നൗഷാദ് (52) ആണ് മരിച്ചത്. നാട്ടകം സിമൻ്റ്സിലെ ജീവനക്കാരനാണ് നൗഷാദ്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വൈക്കം തോട്ടകത്താണ് സംഭവം. കുഴഞ്ഞ് വീണ ഇയാളെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അല്പസമയത്തിന് ശേഷം മരണമടയുകയായിരുന്നു. ഭാര്യ - റഫിയ. മക്കൾ - ഷാഹിദ്, സാലിഹ. ഖബറടക്കം ഇന്ന് (13/9) ഞായറാഴ്ച രാത്രി 8 ന് ശേഷം തലയോലപ്പറമ്പ് ജുമ മസ്ജിദ് ഖബർസ്ഥാനിൽ.

 

Follow us on :

More in Related News