Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ ഇ-ചെലാൻ മെഗാ അദാലത്ത്

16 Apr 2026 20:09 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ 

ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ഏപ്രിൽ 20 മുതൽ 25 വരെ ഇ-ചെലാൻ മെഗാ അദാലത്ത് നടത്തുന്നു. ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കോട്ടയം ആർ ടി ഓഫീസിലും, കോട്ടയം എൻഫോഴ്സ്മെന്റ് ആർ ടി ഓഫീസിലും ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാലാ, വൈക്കം, ഉഴവൂർ സബ് ആർ ടി ഓഫീസുകളിലുമാണ് മെഗാ അദാലത്ത്. 

2024 ഡിസംബർ 31 വരെ ഇചെലാൻ നിലവിലുള്ള വാഹനങ്ങൾക്ക് ഇ ചെലാന്റെ 50 ശതമാനം തുക അടച്ച് തീർപ്പാക്കാം. ചെലാൻ അടക്കാതെ കോടതിയിലേയ്ക്ക് പോയ കേസുകളിലും ഈ സേവനം പ്രയോജനപ്പെടുത്താം.

 സംസ്ഥാന സർക്കാരിന്റെ വൺ ടൈം ആംനെസ്റ്റി സ്കീം മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ അവസാന തീയതി 2026 ഏപ്രിൽ 30 ആണ്. വാഹന ഉടമകൾ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കോട്ടയം ആർ ടി ഒ അറിയിച്ചു. 



Follow us on :

More in Related News