Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുക്റാന,തർപ്പണ തിരുനാൾ:സ്വാഗത സംഘം ഓഫീസ് ..

07 May 2026 20:48 IST

MUKUNDAN

Share News :

ചാവക്കാട്:പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ ഈ വർഷത്തെ ദുക്റാന തർപ്പണ തിരുനാളിനോടനുബന്ധിച്ച് രൂപീകരിച്ച സ്വാഗത സംഘത്തിന്റെ ഓഫീസ് ഉദ്ഘാടനം ഭക്തിനിർഭരമായി നടന്നു.അതിലാബാദ് രൂപതാംഗം ഫാ.ടോണി നാട മുറിച്ചുകൊണ്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു.ആർച്ച് പ്രീസ്റ്റ് റവ.ഡോ.ഡേവിസ് കണ്ണമ്പുഴ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഫാ.നിതിൻ താഴത്ത് സന്നിഹിതനായി.സ്വാഗത സംഘം ജനറൽ കൺവീനർ ഷാജു താണിക്കൽ സ്വാഗതവും പബ്ലിസിറ്റി കൺവീനർ ബോബ് എലവത്തിങ്കൽ നന്ദിയും പറഞ്ഞു.ജോയിന്റ് കൺവീനർ സി.ഡി.ജോസ്,വിവിധ ഉപസമിതി ഭാരവാഹികൾ,കൈക്കാരന്മാർ,ഇടവക പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.പ്രധാന തിരുനാൾ ദിനങ്ങളിൽ ആഘോഷമായ തിരുക്കർമ്മങ്ങൾ, നൊവേന,പ്രദക്ഷിണം,നേർച്ചസദ്യ എന്നിവ ഉണ്ടായിരിക്കും.തിരുനാൾ വിജയകരമാക്കാൻ 21 ഉപസമിതികൾക്ക് രൂപം നൽകിയതായി ജനറൽ കൺവീനർ അറിയിച്ചു.ജൂലൈ 3-ന് ദുക്റാന തിരുനാളും,ജൂലൈ 11,12 എന്നി തിയ്യതികളിൽ തർപ്പണ തിരുനാളും നടക്കും.  

Follow us on :

More in Related News