Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Nov 2025 02:48 IST
Share News :
ദോഹ: ഐമാക് ഖത്തറും മറൂൺ ഫോക്സ് ഇവെന്റ്സും ചേർന്ന് ഖത്തറിലെ ദോഹ സ്‌കിൽസ് ഡെവലപ്മെൻറ് സെന്ററിൽ സംഗീത പരിപാടി സംഘടിപ്പിക്കുന്നു. 'ഡ്യു ഡ്രോപ്‌സ്'
ആൽബങ്ങളിലെ മധുര മനോഹര ഗാനങ്ങളുമായി നവംബർ 21ന് വൈകീട്ട് നടക്കുന്ന പരിപാടിയുടെ പോസ്റ്റർ ലോഞ്ചിങ് റേഡിയോ മലയാളം 98.6 ൽ വെച്ച് നടന്നു.
ഐമാക് അഡ്വൈസറി ബോർഡ് ചെയർമാൻ അബ്ദുൽ സത്താർ, ലോക കേരള സഭ അംഗവും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ അബ്ദുൾ റഊഫ് കൊണ്ടോട്ടി, പ്രോഗ്രാം ഡയറക്ട്ടേഴ്‌സ് സമീർ തൃശ്ശൂർ, ഫാസിൽ അഷ്‌റഫ് , ആർ ജെ ജിബിൻ, ഭാരവാഹികളും പാട്ടുകാരുമായ ഹനീസ് ഗുരുവായൂർ, റഫീഖ് കുട്ടമംഗലം, ഗിരീഷ് ചെങ്ങന്നൂർ, റഫീഖ് വാടാനപ്പള്ളി, ഷെറിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഓരോ കാലത്തെ പാട്ടുകൾക്കും ഒരു കഥ പറയാനുണ്ടാകും.
നമുക്ക് നമ്മുടെ കാലത്തെ കഥ പറയുന്ന പാട്ടുകൾ കേൾക്കാം!
ആ കഥയിൽ നമ്മുടെ പ്രണയമുണ്ട്,
വിരഹമുണ്ട്,
നൊമ്പരമുണ്ട്...
തൊണ്ണൂറിന് ശേഷമുള്ള ആൽബങ്ങളിലെ
മധുരമേകിയ പ്രണയഗാനങ്ങളാണ് പ്രേക്ഷകർക്കായി ഒരുക്കുന്നത്.
നവംബർ 21 ന് വൈകുന്നേരം 6 മണിക്ക് ഡ്യു ഡ്രോപ്‌സ് ആസ്വദിക്കുന്നതിന്ന് സ്കിൽസ് ഡെവലപ്പ്മെന്റ് സെന്ററിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.