Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jun 2024 04:59 IST
Share News :
ദോഹ: ഖത്തറിൽ സർക്കാർ ജീവനക്കാർക്ക് ഡ്രസ്കോഡ് പ്രഖ്യാപിച്ചു. ഖത്തരി പുരുഷ ജീവനക്കാർ ഖത്തരി തോബ്, ഗുത്ര, ഇഖാൽ എന്നിവ ധരിക്കണം. ഔദ്യോഗിക ചടങ്ങുകളിലും പരിപാടികളിലും പങ്കെടുക്കുമ്പോൾ വേനൽകാലത്ത് ധരിക്കേണ്ട ഖത്തരി തോബ്, ബിഷ്ത് എന്നിവയുടെ നിറം രാവിലെ വെള്ളയും ഉച്ചക്ക് തവിട്ട്, വൈകീട്ട് കറുപ്പ് എന്നിങ്ങനെയാണ്. ഡിസംബർ 1 മുതൽ ഏപ്രിൽ 1 വരെ കാലയളവിലെ പരിപാടികൾക്കായി വിന്റർ ബിഷ്ത് ധരിക്കാം. ഖത്തരി വനിത ജീവനക്കാര്‍ പരമ്പരാഗത ഖത്തരി വസ്ത്രം (അബായയും ശിരോവസ്ത്രവും) ഉചിതമായ രീതിയില്‍ ധരിക്കണം. വിദേശി പുരുഷ ജീവനക്കാർ ഇരുണ്ട നിറമുള്ള ഫോർമൽ സ്യൂട്ടും ഇതിന് അനുയോജ്യമായ നിറത്തിലുള്ള ഷർട്ടും ധരിക്കണം. വിദേശി വനിത ജീവനക്കാർ തൊഴിൽ അന്തരീക്ഷത്തിന് യോജിച്ച രീതിയിൽ ഉചിതമായ വനിത വര്‍ക്ക് സ്യൂട്ടുകള്‍ ധരിക്കണം.
തിളക്കമുള്ള നിറങ്ങൾ ഒഴിവാക്കണം. ചെറുതും ഇറുകിയതുമായ ഉള്ളുകാണും വിധം സുതാര്യവുമായ വസ്ത്രങ്ങള്‍ക്ക് വിലക്കുണ്ട്. മേക്കപ്പും ഹെയർ സ്റ്റൈലും ഉചിതമായിരിക്കണം. ചങ്ങലകൾ ഉള്ളതും ലോഗോ പതിച്ചതുമായ വസ്ത്രങ്ങൾക്ക് വിലക്കുണ്ട്. ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ ല്ലെങ്കില്‍ സ്പോര്‍ട്സ് ഷൂസുകള്‍ ജോലിസമയങ്ങളിൽ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ജോലി സമയങ്ങളിലും ഔദ്യോഗിക പരിപാടികളിലും ഏകീകൃത രൂപം നിലനിർത്താനാണ് ഡ്രസ് കോഡ് നിർബന്ധമാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.