Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jan 2025 12:21 IST
Share News :
ഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യത്തിന്റെ കാഠിന്യം വർധിക്കുന്നതായി റിപ്പോർട്ടുകൾ. ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും മൂടൽ മഞ്ഞ് കനത്തതോടെ സ്ഥിതിഗതികൾ രൂക്ഷമായിരിക്കുകയാണ്. മഞ്ഞുവീഴ്ച ശക്തമായതോടെ ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഡൽഹിയിൽ അന്തരീക്ഷ താപനില ആറ് ഡിഗ്രി സെൽഷ്യസിന് താഴെയായി കുറഞ്ഞിരിക്കുകയാണ്.
ജനുവരി എട്ട് വരെ ഡൽഹിയിൽ മൂടൽമഞ്ഞ് തുടരാനാണ് സാധ്യത. കനത്ത മൂടൽമഞ്ഞ് ട്രെയിൻ, വിമാന സർവീസുകളെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. തുടർച്ചയായ അഞ്ചാം ദിവസമാണ് ഡൽഹിയിൽ തണുപ്പ് തുടരുന്നത്. ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് അടക്കം വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം ഇനിയും കൂടാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യം ആശങ്ക കൂട്ടുന്നുണ്ട്. നോയിഡയിൽ എട്ട് വരെയുള്ള ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടത്തും 340 ന് മുകളിലാണ് വായുഗുണനിലവാര സൂചിക രേഖപ്പെടുത്തിയത്. തണുപ്പ് കടുത്തതോടെ ഹൃദയസംബന്ധമായ രോഗമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശം നൽകിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.