Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2024 12:01 IST
Share News :
ദോഹ. ഡോ. എബ്രഹാം പെരുമാള്‍ ഫിലിപ്പിന് യു.കെ.പാര്‍ലമെന്റ് അവാര്‍ഡ്. കാര്‍ഡിയോതൊറാസിക്, വാസ്‌കുലര്‍ സര്‍ജറി വിഭാഗങ്ങളിലെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളടക്കം വൈദ്യശാസ്ത്ര രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഒക്ടോബര്‍ 8 ന് യു.കെ. പാര്‍ലമെന്റില്‍ നടക്കുന്ന ഇന്തോ യുകെ ബിസിനസ് മീറ്റിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ ബ്രിട്ടീഷ് എം.പി. പത്മശ്രീ ബോബ് ബ്‌ളാക് മാന്‍ പുരസ്‌കാരം സമ്മാനിക്കും.
ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ശീല ഫിലിപ്പോസിന്റേയും അബ്രഹാം ഫിലിപ്പിന്റേയും മകനായ ഡോ. എബ്രഹാം പെരുമാള്‍ ഫിലിപ്പ് ഖത്തറിലാണ് പ്‌ളസ് ടു വരെ പഠിച്ചത്. 10,12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ അദ്ദേഹത്തെ ദോഹ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ ക്രിസ്ത്യന്‍ ചര്‍ച്ച്, പള്ളിയിലെ വിദ്യാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ സ്‌കോറര്‍ എന്ന നിലയില്‍ രണ്ട് വര്‍ഷങ്ങളിലും സ്വര്‍ണ്ണ മെഡലുകള്‍ നല്‍കി ആദരിച്ചിരുന്നു.
2019 ല്‍ അമൃത സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നും ബിരുദം നേടിയ അദ്ദേഹം ഡോ. കെ.എം ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഡയറക്ടറായി ചേരുകയും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.
കാര്‍ഡിയോ തൊറാസിക്, വാസ്‌കുലര്‍ സര്‍ജറി വിഭാഗത്തില്‍ ചേര്‍ന്ന അദ്ദേഹം 2021 മുതല്‍ 2022 വരെ അവിടെ ജോലി ചെയ്തു. ഈ സമയത്ത്, ഡോ. കെ എം ചെറിയാന്റെ കീഴില്‍ നടന്ന (ഹൃദയ ശാസ്ത്ര , ബൈപാസ് സര്‍ജറികള്‍, വാല്‍വ് റീപ്ലേസ്മെന്റ് തുടങ്ങി 450-ലധികം സങ്കീര്‍ണ്ണമായ കാര്‍ഡിയാക് ശസ്ത്രക്രിയകളുടെ ഭാഗമായി.
2022-ല്‍ അദ്ദേഹം നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ അള്‍സ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ അഡ്വാന്‍സ്ഡ് ജനറല്‍ മെഡിക്കല്‍ പ്രാക്ടീസില്‍ എംഎസ്സിക്ക് ചേര്‍ന്നു. അവിടെ നിന്നും ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം നേടിയ അദ്ദേഹം ഇപ്പോള്‍ ഹൃദയം മാറ്റിവയ്ക്കല്‍ റോബോട്ടിക് എന്നിവയില്‍ വൈദഗ്ദ്ധ്യം നേടാനുള്ള ആഗ്രഹത്തോടെ കാര്‍ഡിയോതൊറാസിക് സര്‍ജറിയില്‍ റെസിഡന്‍സി നേടുന്നതിനായി ജിഎംസി രജിസ്‌ട്രേഷനായി തയ്യാറെടുക്കുകയാണ്.
Follow us on :
Tags:
More in Related News
Please select your location.