Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jul 2025 01:17 IST
Share News :
ദോഹ: പ്രവാസത്തിൻ്റെ പുതു തലമുറ കുടുംബമായി വിദേശങ്ങളിൽ കഴിയുന്നത് ഏറി വരികയാണ്.
അതോടൊപ്പം കുടുംബ അസ്വാരസ്യങ്ങളും കൂടി വരുന്നതായി അനുഭവപ്പെടുന്നു.
മലയാളി മനസ്സിനെ ദുഃഖിപ്പിക്കുന്ന ദാരുണ സംഭവങ്ങൾ സമകാലീന പ്രവാസം സാക്ഷിയാവുകയാണ്.
ഇത്തരുണത്തിൽ സ്ത്രീ സുരക്ഷക്കായുള്ള സൗജന്യവും ആധികാരികവുമായ സംവിധാനങ്ങളെ നമുക്ക് പരിജയപ്പെടാം.
നോർക്കാ വനിതാ സെൽ:
ഇരുപത്തിനാല് മണിക്കൂറും സേവനം ലഭ്യം.
ബന്ധപ്പെടേണ്ട ഫോൺ: 0471 2770540, വാട്സപ്: +91 9446180540
ഇമെയിൽ: womencell.norka@kerala.gov.in
പ്രവാസി ലീഗൽ എയ്ഡ് സെൽ:
സൗജന്യ നിയമസഹായം ഇപ്പോൾ യു എ ഇ, സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ ലഭ്യമാണ്. മറ്റ് വിദേശ രാജ്യങ്ങളിൽ അടുത്ത് തന്നെ ലഭ്യമാവും.
ദേശീയ വനിതാ കമ്മീഷൻ NRI women cell:
വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും പീഡനങ്ങൾക്കും എതിരെ നടപടിയെടുക്കാനുള്ള ഈ സംവിധാനത്തിൽ പ്രയാസപ്പെടുത്തുന്നവരുടെ പാസ്പോർട്ട് കണ്ട് കെട്ടലും നാട്ടിലേക്ക് തിരികെ കൊണ്ട് വന്ന് നിയമനടപടികൾക്കും വിധേയമാക്കുന്ന സംവിധാനവും ഉണ്ട്.
അതത് രാജ്യങ്ങളിലെ എംബസ്സികളുടെ പൂർണ്ണ സഹായവും ലഭ്യമാണ്.
പ്രവാസിയായിരിക്കുന്ന രാജ്യത്തെ നിയമങ്ങൾ:
മിക്കവാറും രാജ്യങ്ങളിൽ കണിശമായ നിയമങ്ങളുടെ പരിരക്ഷയും തർക്ക പരിഹാരങ്ങൾക്കായി കൗൺസിലിംഗ് അടക്കമുള്ള സൗജന്യ സംവിധാനങ്ങളും ലഭ്യമാണ്.
പ്രവാസി വനിതാ സംഘടനകൾക്ക് ധാരാളം ഇടപെടലുകൾ ഈ രംഗത്ത് നടത്താനാവും.
-അബ്ദുൽ റഊഫ് കൊണ്ടോട്ടി.
*********************
Follow us on :
Tags:
More in Related News
Please select your location.