Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒൻപത് മാസം നീണ്ട ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിൽ തിരികെയെത്തിയ സുനിതയെയും കൂട്ടരേയും സ്വാഗതം ചെയ്ത് ഡോൾഫിനുകൾ.

19 Mar 2025 10:05 IST

Jithu Vijay

Share News :

ഒൻപത് മാസം നീണ്ട ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിൽ തിരികെയെത്തിയ സുനിതയെയും കൂട്ടരേയും സ്വാഗതം ചെയ്ത് ഡോൾഫിനുകൾ. ഇന്ത്യൻ സമയം പുലർച്ചെ 3.40 ന് സുനിത ഉൾപ്പെടെയുള്ളവരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ9 പേടകം ഫ്ലോറിഡ തീരത്തിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തിലെ ഗൾഫ് ഓഫ് അമേരിക്കയിൽ ഇറങ്ങിയപ്പോഴാണ് ഈ കൗതുക കാഴ്ച. പേടകത്തിന് സമീപത്തേക്ക് ബോട്ടുകൾ എത്തിയതിന് പിന്നാലെയാണ് ബഹിരാകാശ യാത്രികർക്ക് ‘സ്വാഗതമോതി’ ഡോൾഫിനുകളും വട്ടമിട്ടത്. 


ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 3:27നാണ് പേടകം കടലിൽ സ്പ്ലാഷ്ഡൗൺ ചെയ്തത്. തുടർന്ന് പേടകത്തെ റിക്കവറി ബോട്ടിലേക്ക് എത്തിച്ചു. പേടകത്തിന് പുറത്തിറങ്ങിയ നാലംഗ സംഘത്തെ നാസയുടെ വിമാനത്തിൽ ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെൻ്ററിലെ ക്രൂ ക്വാർട്ടേഴ്സിലേക്ക് എത്തിച്ചു. തുടർന്ന്, നാലംഗ സംഘം നാസയുടെ ഫ്ലൈറ്റ് സർജൻമാരുടെ മെഡിക്കൽ പരിശോധനകൾക്ക് വിധേയമാകും. ദിവസങ്ങൾ നീണ്ട പരിശോധനകൾക്ക് ശേഷമാകും നാലംഗ സംഘം ഹൂസ്റ്റണിലെ കുടുംബങ്ങളിലേക്ക് മടങ്ങുക.

Follow us on :

More in Related News