Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jul 2025 09:19 IST
Share News :
മുക്കം: ഈ മാസം 24 മുതൽ ഇരുവഴിഞ്ഞിപ്പുഴയിലു, ചാലിപ്പുഴയിലും ആരംഭിക്കുന്ന മലബാർ റിവർ ഫെസ്റ്റിൻ്റെ ഭാഗമായി അരങ്ങേറുന്ന പ്രീഇവൻ്റുകളിൽ ആകർഷണിയമായ തിലാപ്പിയ രണ്ടാം പതിപ്പ് ചൂണ്ടയിടൽ മത്സരത്തിൽ മുക്കം അഗസ്ത്യൻ മുഴി സ്വദേശി നിതിൻ ജേതാവായി. രണ്ടാം സ്ഥാനം ജോളി അബ്രഹാം പെരുമാലിപ്പടി തിരുവമ്പാടിയും, മൂന്നാം സ്ഥാനം പ്രവാസി റിഷാൽ കൂടരഞ്ഞിയും നേടി. മുവായിരം രൂപയും മൂന്ന് കിലോ മത്സ്യവുമാണ് ജേതാവിനുള്ള സമ്മാനം' കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി സ്ക്കൂൾ കുട്ടികളടക്കം നൂറോളo പേർ മത്സരത്തിൽ മാറ്റുരച്ചു. ' തിരുവമ്പാടിലെയ്ക്ക് വ്യു ഫാം സ്റ്റേയിൽ വെച്ചാണ് മത്സരം അരങ്ങേറിയത്. മത്സരത്തിൻ്റെ ചുമതല തിരുവമ്പാടി റോട്ടറി മിസ്റ്റി മെഡോസ്സ് ക്ലബ്ബിനാണ്. ഏറ്റവും വലിയ മത്സ്യത്തെ പിടിച്ച വ്യക്തിക്കുള്ള പ്രത്യേക സമ്മാനം തിരുവമ്പാടി പെരുമാലിപ്പടി സ്വദേശി ജോളി അ ബ്രഹാം അർഹനായി. ഏറ്റവും കൂടുതൽ മത്സ്യം പിടിച്ചതിന് വിനോദ് പെ രുമ്പടുപ്പും വിജയിച്ചു. ലിൻ്റോ ജോസഫ് എം.എൽ എ യും മത്സരത്തിൽ പങ്കെടുത്തെ ങ്കിലും 75 ഗ്രാമിന് താഴെയുള്ള മത്സ്യമാണ് ലഭിച്ചത്. പക്ഷെ 75 ഗ്രാമിന് മുകളിൽ ലഭിച്ചവരാണ് വിജയികളാവുന്നത്. എം.എൽ എ യുടെ മീനിനെ തടാകത്തിലേക്ക് തന്നെ തിരിച്ച് വിട്ടു. വിജയികൾക്കുള്ള സമ്മാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസണും , മറ്റു പ്രതിനിധികളും സമ്മാനിച്ചു.മത്സരം ലിൻ്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. തിരുവമ്പാട പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ അധ്യക്ഷത വഹിച്ചു.
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്സ്, ജില്ല പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസി മാളിയേക്കൽ, മെമ്പർമാരായ അപ്പു കോട്ടയിൽ, ഷൗക്കത്തലി, റോട്ടറി മിസ്റ്റി മെഡോസ് പ്രസിഡണ്ട് റജി മത്തായി, റോട്ടറി ഡിസ്ടിക്ക് ഓഫീസർമാരായ ഡോ. സന്തോഷ്, ഡോ. ബെസ്റ്റി ജോസ്, ബനീ റ്റോ ചാക്കോ, പോൾസൺ അറക്കൽ, അജു എമ്മാനുവൽ, തുടങ്ങിയവർ സംസാരിച്ചു.
പടം: മലബാർ റിവർ ഫെസ്റ്റിൻ്റെ ഭാഗമായി സംഘടിപ്പിച്ച ചൂണ്ടയിടൽ മത്സരത്തിൽ ജേതാവായ നിതിന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ക്യാഷ് അവാർഡും, മൂന്ന് കിലോ മത്സ്യവും സമ്മാനിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.