Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോളിംഗ് സാമഗ്രികളുടെ വിതരണം ഏപ്രിൽ എട്ടിന്

07 Apr 2026 17:44 IST

CN Remya

Share News :

കോട്ടയം: വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഏപ്രിൽ എട്ടിന് നിയോജകമണ്ഡലങ്ങളിലെ വിതരണകേന്ദ്രങ്ങളിൽ നടക്കും. 2241 വീതം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും 2420 വിവി പാറ്റ് യന്ത്രങ്ങളുമാണ് വോട്ടെടുപ്പിന് വേണ്ടത്. പോളിംഗ് സാമഗ്രികളും ഉദ്യോഗസ്ഥരെയും വിതരണ കേന്ദ്രങ്ങളിൽനിന്ന് വിവിധ പോളിംഗ് സ്റ്റേഷനുകളിലെത്തിക്കുന്നതിന് 259 ബസുകൾ, 89 മിനി ബസുകൾ,147 ട്രാവലർ, 108 കാർ/ ജീപ്പ് (ഏഴു സീറ്റ്) എന്നിങ്ങനെ വാഹനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. കരുതലായി 62 വാഹനങ്ങളും സെക്ടറൽ ഓഫീസർമാർക്ക് ഉപയോഗിക്കുന്നതിനായി 187 വാഹനങ്ങളും ഉണ്ട്.


വിതരണ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

1. പാലാ -കാർമ്മൽ പബ്ലിക് സ്‌കൂൾ, പാലാ

2. കടുത്തുരുത്തി- സെന്റ് വിൻസെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, പാലാ.

3 വൈക്കം-സത്യാഗ്രഹ മെമ്മോറിയൽ ശ്രീനാരായണ എച്ച്.എസ്.എസ്, വൈക്കം.

4 ഏറ്റുമാനൂർ- സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ, അതിരമ്പുഴ

5 കോട്ടയം- എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ ,കോട്ടയം

6 പുതുപ്പള്ളി- ഡോൺബോസ്‌കോ സെൻട്രൽ സ്‌കൂൾ, പുതുപ്പള്ളി

7 ചങ്ങനാശേരി- എസ്.ബി ഹയർ സെക്കൻഡറി സ്‌കൂൾ, ചങ്ങനാശേരി

8 കാഞ്ഞിരപ്പള്ളി-സെന്റ് ഡൊമിനിക്‌സ് കോളജ്, കാഞ്ഞിരപ്പള്ളി

9 പൂഞ്ഞാർ-സെന്റ് ജോർജ് കോളജ്, അരുവിത്തുറ.

Follow us on :

More in Related News