Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2025 03:24 IST
Share News :
ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) ലേഡീസ് വിംഗും അൽ വക്റയിലെ ഏഷ്യൻ മെഡിക്കൽ സെന്ററും സംയുക്തമായി വനിതാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഖത്തറിലെ വനിതകൾക്ക് ആരോഗ്യപരമായ ബോധവൽക്കരണവും മെഡിക്കൽ സേവനങ്ങളുമെത്തിക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.
രണ്ട് സെഷനുകളായി നടന്ന ക്യാമ്പിൽ, പ്രഗത്ഭ ഡോക്ടർമാരായ ശൈലജ പള്ളിപ്പുറത്ത് ഗൈനക്കോളജി (സ്ത്രീരോഗങ്ങൾ), അൽഫോൻസ മാത്യു ഡെർമറ്റോളജി (ത്വക് രോഗങ്ങൾ), എന്നിവയിൽ ബോധവൽക്കരണ ക്ലാസുകൾ നൽകി. ക്ലാസുകൾക്ക് ശേഷമുണ്ടായ ലാബ് പരിശോധന സൗകര്യവും കൺസൾട്ടേഷൻ സേവനങ്ങളും നിരവധി വനിതകൾ പ്രയോജനപ്പെടുത്തി.
പരിപാടിക്ക് തുടക്കം കുറിച്ച് ഡോം ഖത്തർ ലേഡീസ് വിംഗ് സെക്രട്ടറി ഷംല ജഹ്ഫർ സ്വാഗതം ആശംസിച്ചു. ഡോം ജനറൽ സെക്രട്ടറി മൂസ താനൂർ മെഡിക്കൽ ക്യാമ്പിന് ആശംസകൾ അർപ്പിച്ചു.
ആരോഗ്യസംരക്ഷണ രംഗത്ത് ഡോം ഖത്തർ നൽകുന്ന സംഭാവനയുടെ ഭാഗമായും ഏഷ്യൻ മെഡിക്കൽ സെന്ററിന്റെ സഹകരണത്തിനുള്ള കൃതജ്ഞതയുടെ പ്രതീകമായും, ഡോം ലേഡീസ് വിംഗ് ചെയർപേഴ്സൺ പ്രീതി ശ്രീധർ, ആശുപത്രി പ്രതിനിധിക്ക് സ്നേഹോപഹാരം കൈമാറി.ട്രഷറർ റസിയ ഉസ്മാൻ ക്യാമ്പിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു. ഡോം എക്സിക്യൂട്ടീവ് അംഗങ്ങളായ സൗമ്യ പ്രദീപ്, നബ്ഷ മുജീബ്, നുസൈബ അസീസ്, ഷബ്‌ന നൗഫൽ, മൈമൂന സൈനുദ്ദീൻ, ഫാസില മഷൂദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.