Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) ബിസിനസ് സെമിനാർ ബ്രോഷർ പ്രകാശനം ചെയ്തു

21 Feb 2025 02:59 IST

ISMAYIL THENINGAL

Share News :

ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ), ഇന്ത്യൻ എംബസിയുടെ അപെക്സ് ബോഡിയായ ഇന്ത്യൻ ബിസിനസ് ആൻ്റ് പ്രൊഫഷണൽ കൗൺസിൽ (ഐബിപിസി) ഖത്തറുമായി സഹകരിച്ച് ബേക്കർട്ടിലിയുടെ പിന്തുണയോടെ 'റൈസ് എബൗവ് 2025: നാവിഗേറ്റിംഗ് ബിസിനസ് സക്സ‌സ് ഇൻ ഖത്തർ' എന്ന പേരിൽ ബിസിനസ്സുകാർക്കായി നടത്തുന്ന പരിപാടിയുടെ ബ്രോഷർ പ്രകാശനം ഇന്ത്യൻ അംബാസഡർ വിപുൽ നിർവ്വഹിച്ചു.


ഖത്തറിൽ ബിസിനസ് ചെയ്യുന്നതിൻ്റെ അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുക എന്നതാണ് എക്സ്ക്ലൂസീവ് പരിപാടിയുടെ ലക്ഷ്യം. വിപണിയിൽ നാവിഗേറ്റ് ചെയ്യുക, അവസരങ്ങൾ പ്രയോജനപ്പെടുത്തുക, ബിസിനസ് വിജയം കൈവരിക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മുഖ്യ പ്രഭാഷണത്തിലൂടെയും പാനൽ ചർച്ചയിലൂടെയും പങ്കെടുക്കുന്നവർക്ക് വ്യവസായ വിദഗ്‌ധരിൽ നിന്ന് വിലപ്പെട്ട ഉൾക്കാഴ്‌ചകൾ ലഭിക്കും. ഫെബ്രുവരി 22 ന് ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് ഷെറാട്ടൻ ഗ്രാൻറ് ദോഹ റിസോർട്ടിൽ പരിപാടി നടക്കും.


ബ്രോഷർ പ്രകാശനത്തിൽ രാജേഷ് മേനോൻ, ഐ ബി പി സി പ്രസിഡൻ്റ് ത്വാഹ മുഹമ്മദ് അബ്ദുൽ കരീം, ഡോം ഖത്തർ ചീഫ് അഡൈ്‌വസർ വി.സി മഷ്ഹൂദ്, ഡോം ഖത്തർ ജനറൽ സെക്രട്ടറി എ. സി. കെ. മൂസ താനൂർ എന്നിവർ പങ്കെടുത്തു.


Follow us on :

More in Related News