Sun May 25, 2025 7:02 PM 1ST

Location  

Sign In

തിരുപ്പതി ക്ഷേത്രപരിസരത്ത് മുട്ട ബിരിയാണി കഴിച്ച് ഭക്തര്‍; മുന്നറിയിപ്പ് നല്‍കി പൊലീസ്

21 Jan 2025 10:28 IST

Shafeek cn

Share News :

ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിന്റെ സമീപത്തിരുന്ന് മുട്ട ബിരിയാണി കഴിച്ച തീര്‍ത്ഥാടക സംഘത്തിന് മുന്നറിയിപ്പ് നല്‍കി പൊലീസ്. തമിഴ്നാട്ടില്‍ നിന്നുവന്ന തീര്‍ത്ഥാടകസംഘത്തിനാണ് പൊലീസ് മുന്നറിയിപ്പ് നല്‍കി വിട്ടയച്ചത്. മുപ്പതോളം വരുന്ന തീര്‍ത്ഥാടകസംഘമാണ് മുട്ടബിരിയാണിയും കയ്യില്‍കരുതി മലകയറിയത്. തിരുമലയിലെ രംഭഗിച്ച ബസ് സ്റ്റാന്‍ഡില്‍ എത്തിയ ശേഷം ഇവര്‍ കൂട്ടമായി മുട്ട ബിരിയാണി കഴിക്കാന്‍ തുടങ്ങി. ഇത് കണ്ട പ്രദേശവാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് തീര്‍ത്ഥാടകസംഘത്തെ ചോദ്യം ചെയ്യുകയും, നടപടികള്‍ ഒന്നും എടുക്കാതെ മുന്നറിയിപ്പ് നല്‍കി വിട്ടയയ്ക്കുകയുമായിരുന്നു.


തിരുപ്പതിയില്‍ മാംസാഹാരം പ്രവേശിപ്പിക്കുന്നത് അനുവദനീയമല്ല. മദ്യം, പുകവലി പോലുളളവയും അനുവദനീയമല്ല. ഇത്തരം കാര്യങ്ങള്‍ തിരുപ്പതിയില്‍ നടക്കുന്നില്ല എന്നത് നിരീക്ഷിക്കാനായി, പ്രദേശത്ത് നിരവധി ഉദ്യോഗസ്ഥരും സാധാ ജാഗരൂകരായിരിക്കും. അത്തരത്തില്‍ ചിലരാണ് മുട്ടബിരിയാണി കഴിക്കുന്ന തീര്‍ത്ഥാടക സംഘത്തിന്റെ കാര്യം പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചത്.


സംഭവത്തില്‍ മുന്‍ ടിടിഡി ചെയര്‍മാന്‍ ഭൂമന കരുണാകര്‍ റെഡ്ഡി ടിടിഡി അധികൃതരെ വിമര്‍ശിച്ചു. ടിടിഡി ഒരുക്കുന്ന സുരക്ഷയിലെ വീഴ്ചയാണ് ഇത് വ്യക്തമാക്കുന്നത്. ആലിപ്പിരി ചെക്ക്പോയിന്റിലെ കര്‍ശന പരിശോധനയ്ക്കുശേഷവും മുട്ട ബിരിയുമായി ഭക്തര്‍ക്ക് അകത്ത് കടക്കാനായത് കനത്ത വീഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു.

Follow us on :

More in Related News