Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി മാന്നാർ മേജർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശിവക്ഷേത്ര ശ്രീകോവിൽ സമർപ്പണവും പുനപ്രതിഷ്ഠയും നടന്നു.

24 Jun 2026 17:15 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി,: മാന്നാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് മാന്നാർ മേജർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശിവക്ഷേത്ര ശ്രീകോവിൽ സമർപ്പണവും പുനപ്രതിഷ്ഠയും തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി യുടെയും പ്രകാശൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ നടന്നു.....രാവിലെ ഗണപതിഹോമം, ഉഷ:പൂജ, തിമിലപ്പാണി, ജീവകലശം എഴുന്നള്ളിക്കൽ, ബിംബപ്രതിഷ്ഠ, ജീവ കലശാഭിഷേകം, പരികല ഷാഭിഷേകം, തിമിലപ്പാണി,ബ്രഹ്മ കലഷാഭിഷേകം, എന്നീ ക്ഷേത്ര ചടങ്ങുകളും നടന്നു..... ഉച്ചപൂജയ്ക്ക് ശേഷം നടന്ന ആദരിക്കൽ ചടങ്ങിൽ ക്ഷേത്രപദേശക സമിതി പ്രസിഡണ്ട് പി പി പുരുഷോത്തമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്രഹ്മശ്രീ മനയത്താറ്റില്ലത്തു പ്രകാശൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു...... ക്ഷേത്രം സ്ഥപതി എ എസ് കൈലാസൻ ബ്രഹ്മമംഗലം, മുൻമേൽശാന്തി അരുൺകുമാർ മുൻ ശാന്തി റിജോഷ്, കൃഷ്ണകുമാർ സൗപർണിക, വാസു ഗ്രീൻലാൻഡ്, ഷാജി പുത്തൻപുരയ്ക്കൽ, എന്നിവരെ യോഗത്തിൽ ആദരിച്ചു..... 24 85 നമ്പർ എസ്എൻഡിപി ശാഖ യോഗം പ്രസിഡണ്ട് കെ പി കേശവൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മെമ്പർ ദീപ ഇന്ദുചുഡൻ,, മെമ്പർ നോബി മുണ്ടക്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി സജീവ് കുമാർ, വൈസ് പ്രസിഡണ്ട് ബിന്ദു മനോജ് കൃതജ്ഞതയും പറഞ്ഞു...... യോഗത്തിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. തുടർന്ന് പ്രസാദ് ഊട്ടും നടന്നു..  

Follow us on :

More in Related News