Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Aug 2026 13:49 IST
Share News :
മസ്കറ്റ്: മസ്‌കറ്റിലെ പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടന്റും ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ കീഴിലുള്ള വിദേശ നിക്ഷേപക സമിതിയുടെ വൈസ് ചെയർമാനുമായ ഡേവിസ് കല്ലൂക്കാരന്റെ മാതാവ് മാഗി ആന്റണി (കലൂർ സ്കൈലൈൻ എലീസിയം ഗാർഡൻസ്) ഇന്ന് രാവിലെ അന്തരിച്ചു. എൽ.ഐ.സി. റിട്ടയേർഡ് ഡിവിഷണൽ മാനേജർ പരേതനായ ആന്റണി ഡി. കല്ലൂക്കാരന്റെ ഭാര്യയായിരുന്നു.
മക്കൾ: ഡേവിസ് കല്ലൂക്കാരൻ (ചാർട്ടേഡ് അക്കൗണ്ടന്റ്, മസ്‌കറ്റ്), മറിയാമ്മ വർഗീസ് കണ്ണമ്പുഴ, ഉഷ ഡേവിസ് അക്കരക്കാരൻ, ലത വില്ലി പാലൂക്കാരൻ, മീര ജോണി തേനംകോടത്ത്, ലീമ ചാക്കോ വെച്ചൂക്കുന്നേൽ.
മരുമകൾ: എലിസബത്ത് ഡേവിസ് (വടക്കുംചേരി).
ആഗസ്റ്റ് 21 വെള്ളിയാഴ്ച രാവിലെ 11.30-ന് കലൂർ, എറണാകുളത്തെ വില്ല 18-ലെ വസതിയിൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടക്കും. തുടർന്ന് വൈകുന്നേരം 4 മണിക്ക് തൃശൂർ കുട്ടനെല്ലൂർ സെന്റ് ജോൺ ബോസ്കോ പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.
Follow us on :
Tags:
More in Related News
Please select your location.