Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധ്യാപക-അനധ്യാപക തസ്‌തികകളിൽ ദിവസവേതന നിയമനം

23 May 2026 20:34 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഒളശ്ശ സർക്കാർ അന്ധവിദ്യാലയത്തിൽ 2026-2027 അധ്യയനവർഷം ഒഴിവുള്ള ചുവടെ സൂചിപ്പിക്കുന്ന അധ്യാപക തസ്‌തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 2026 മെയ് മാസം 25-ാം തീയതി തിങ്കളാഴ്‌ച രാവിലെ 10:00 -ന് സ്‌കൂൾ ഓഫീസിൽ വെച്ച് നടത്തുന്നു. യോഗ്യത കേരള സർക്കാർ നിഷ്‌കർഷിച്ചിരിക്കു ന്നത് പ്രകാരം.

1. എച്ച്.എസ്.റ്റി ( 1 വീതം)

* ഫിസിക്കൽ സയൻസ്,

* സോഷ്യൽ സയൻസ്, 

* ഗണിതം, 

* മലയാളം, 

* ഹിന്ദി

2. അസിസ്റ്റന്റ്റ് ടീച്ചർ -4

3. ക്രാഫ്റ്റ് ടീച്ചർ - 1

4. ഉപകരണസംഗീതം അദ്ധ്യാപകൻ - 1 (കാഴ്‌ചപരിമിതർക്ക് വേണ്ടി നീക്കിവെച്ചത്. ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും)

5. ബ്രെയിലിസ്റ്റ്-1 (കാഴ്‌ചപരിമിതർക്ക് വേണ്ടി നീക്കിവെച്ചത്)

അധ്യാപക തസ്‌തികകളിലേക്കുള്ള അപേക്ഷകർ കെ-ടെറ്റ് യോഗ്യത നേടിയവരോ,

അതിൽ ഇളവ് ലഭിച്ചിട്ടുള്ള വിഭാഗത്തിൽ പെട്ടവരോ ആയിരിക്കണം. കൂടാതെ, കാഴ്‌ചവൈക ല്യമുള്ള കുട്ടികളെ പഠിപ്പിക്കാൻ ആവശ്യമായ പ്രത്യേക പരിശീലനം നേടിയവർ ആയിരിക്കണം.

ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്.

അനധ്യാപക തസ്‌തികകളിലേക്കുള്ള അഭിമുഖം അന്നേ ദിവസം തന്നെ 02:00 പി.എം.-ന് സ്കൂകൂൾ ഓഫീസിൽ വെച്ച് നടത്തുന്നു.

അയ്മനം ടുഡേ 

1. മെയിൽ മേട്രൻ, ഫീമെയിൽ മേട്രൻ -1 വീതം (ഹോസ്റ്റലിൽ കുട്ടികളോടൊപ്പം താമസിക്കണം)

2. ഫീമെയിൽ ഗൈഡ്-1

3. എഫ്.റ്റി.എം.-2

താൽപ്പര്യമുള്ളവർ പൂർണ്ണമായ ബയോഡേറ്റയും, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത സമയത്തിനുള്ളിൽ സ്‌കൂൾ ഓഫീസിൽ എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. ഫോൺ-9544118933, 9400774299.




Follow us on :

More in Related News