Sun May 4, 2025 8:01 PM 1ST
Location
Sign In
16 Apr 2025 10:11 IST
Share News :
മുണ്ടക്കയം:
മുണ്ടക്കയത്തിനടുത്ത് ഇഞ്ചിയാനി കന്യാസ്ത്രീ മഠത്തിലെ സിസ്റ്ററുടെ ഫോൺ ഹാക്കു ചെയ്താണ് വൻ തട്ടിപ്പു നടത്തിയത്. മേഖലയിലെ വിശ്വാസികൾക്കായി തയ്യാറാക്കിയ പ്രാർത്ഥന വാർട്സ് ആ പ്പ് ഗ്രൂപ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഇഞ്ചിയാനി ഹോളി ഫാമിലി പള്ളിയും അതോടനുബന്ധിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും ലക്ഷ്യം വച്ചു വിശ്വാസികളിൽ നിന്നും പണം തട്ടിയെടുക്കുകയായിരുന്നു തട്ടിപ്പു സംഘത്തിൻ്റെ ലക്ഷ്യം. ഇതു പ്രകാരം ഒന്നര ലക്ഷത്തിലധികം രൂപ സംഘം കൈക്കലാക്കി. ഓൺ ലൈൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്ഥിരമായി നടത്തിവരുന്ന പ്രാർത്ഥന ഉണ്ടെന്നുള്ള അറിയിപ്പും അതിൽ പങ്കെടുക്കാനുള്ള ഓൺ ലൈൻ ലിങ്കും മഠത്തിലെ കന്യാസ്ത്രീക്ക് ലഭിച്ചു. ഇതു സംബന്ധിച്ചു സ്ഥിരമായി വാർട്സ് ആപ് സന്ദേശം അയയ്ക്കുന്ന വൈദികൻ്റെ നമ്പറിൽ നിന്നായിരുന്നു പ്രാർത്ഥന ലിങ്കും അയച്ചു നൽകിയത്. വൈദീകൻ്റെ ഫോണും ഹാക്ക് ചെയ്തായിരുന്നു ഈ വ്യാജ സന്ദേശം അയച്ചത്. സന്ദേശം വിശ്വസിച്ച കന്യാസ്ത്രീ പ്രാർത്ഥന ലിങ്ക് വിശ്വാസ ഗ്രൂപ്പുകളി ലേക്ക് അയച്ചതിനു തൊട്ടു പിന്നാലെ കന്യാസ്ത്രീയുടെ ഫോൺ ഹാക്ക് ആവുകയായിരുന്നു. നമ്മുടെ ചാരിറ്റി കൂട്ടായ്മയ്ക്ക് അടിയന്തിര സാമ്പത്തീക സഹായം ആവശ്യമുണ്ടന്നുള്ള സന്ദേശം പ്രാർത്ഥന ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും കൂടാതെ കന്യാസ്ത്രീയുടെ പേഴ്‌സണൽ കോൺടാക്ട് നമ്പരുകളിലും എത്തിയതോടെ വിശ്വാസികൾ കന്യാസ്ത്രീയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെ നിരവധി പേർ ആവശ്യം പരിഗണിച്ചു ഇവർ നൽകിയ അക്കൗണ്ട് നമ്പറിലേയ്കു പണം അയച്ചു നൽകി.
പിന്നീടാണ് തട്ടിപ്പു മനസിലായത്. കൂടാതെ പ്രദേശ വാസിയായ കാൻസർ രോഗിയായ വീട്ടമ്മയുടെ പേരിലും സംഘം തട്ടിപ്പു നടത്തി. മൊത്തം രണ്ടു ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് സംഘം നടത്തിയിട്ടുണ്ട്. മുണ്ടക്കയം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു
Follow us on :
More in Related News
Please select your location.