Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇറാനിൽ സൈബർ ആക്രമണം.ആണവ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം ന‌ടന്നെന്ന് റിപ്പോർട്ട്

12 Oct 2024 14:48 IST

- Enlight News Desk

Share News :

ഇറാനിൽ ഇസ്രായിൽ വക സൈബർ ആക്രമണം. ആണവ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി. സുപ്രധാന വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഒക്‌ടോബർ ഒന്നിന് ഇറാൻ്റെ 200 മിസൈൽ ആക്രമണത്തിന് ശക്തമായ മറുപടിയായാണ് ആക്രമണം എന്നാണ് കരുതപെടുന്നത്.

ജുഡീഷ്യറി, ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ് ബ്രാഞ്ചുകൾ തുടങ്ങി ഇറാന്റെ സർവ്വ മേഖലയിൽകനത്ത സൈബർ ആക്രമണങ്ങൾക്ക് വിധേയമായതായും, തന്ത്രപ്രധാന വിവരങ്ങൾ ചോർത്തപ്പെട്ടതായും ഇറാൻ്റെ സുപ്രീം കൗൺസിൽ ഓഫ് സൈബർസ്പേസിൻ്റെ മുൻ സെക്രട്ടറി ഫിറൂസാബാദി വെളിപെടുത്തി.

ഞങ്ങളുടെ ആണവ സൗകര്യങ്ങൾ, ഇന്ധന വിതരണം, മുനിസിപ്പൽ നെറ്റ്‌വർക്കുകൾ, ഗതാഗത ശൃംഖലകൾ, തുറമുഖങ്ങൾ, ഇസ്രായിൽലക്ഷ്യമിടുന്നതിന്റെ സൂചനയാണിത്.

അതേസമയം ഇറാന്റെ എണ്ണവിപണനത്തിലും വിതരണത്തിലും പങ്കാളികളായ കമ്പനികള്‍ക്കും കപ്പലുകള്‍ക്കും യു.എസ്. പുതിയ ഉപരോധങ്ങള്‍ ഏർപെടുത്തി. ഇസ്രയേലിനെതിരെ നടത്തിയ മിസൈലാക്രമണങ്ങളുടെ പശ്ചാതലത്തിലാണ് നടപടി.

ഇറാനില്‍ നിന്നുള്ള എണ്ണ, ഇറാന്റെ പെട്രോകെമിക്കല്‍ വ്യവസായമേഖല തുടങ്ങിയവയ്ക്ക് മേലാണ് യു.എസ്. പുതിയ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇറാന്റെ മിസൈല്‍ പദ്ധതികള്‍ക്കും പ്രദേശിക സേനകള്‍ക്കുമുള്ള സാമ്പത്തികസഹായം കുറയ്ക്കുക എന്ന ലക്ഷ്യമാണ് യു.എസിന് ഇതിന് പിന്നിലുള്ളത്.

Follow us on :

More in Related News