Tue Dec 12, 2023 10:56 PM 1ST

Location  

Sign In

​നാ​ഗ്പൂരിൽ കർഫ്യൂ പ്രഖ്യാപിച്ചു: ഇരുവിഭാ​ഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് നടപടി

18 Mar 2025 11:20 IST

Shafeek cn

Share News :

മുംബൈ: ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായ നാഗ്പൂരിൽ കർഫ്യു. നിരവധി വാഹനങ്ങളും വീടുകളും ആക്രമിക്കപ്പെട്ട ഇടങ്ങളിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. ജനങ്ങൾ സമാധാനം പാലിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആഹ്വാനം ചെയ്തു. നിയമവാഴ്ച ഉറപ്പാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി ഫഡ്നാവിസ് പറഞ്ഞു. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ഫഡ്നാവിസ് അഭ്യർത്ഥിച്ചു. 


മഹാരാഷ്ട്രയിലെ സമ്പാജീനഗറിലുള്ള ഔറംഗസേബിൻ്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹിന്ദു സംഘടനകൾ നാഗ്പൂരിൽ നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. 20തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങൾക്ക് തീയിട്ടു. പോലീസ് സാഹചര്യം നിയന്ത്രിക്കുകയാണെന്നും ജനങ്ങൾ ശാന്തരായി ഇരിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിരവധി പോലീസുകാർക്കും പരിക്ക് സംഭവിച്ചിട്ടുണ്ട്. 

Follow us on :

More in Related News