Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്‌കൃതി ഖത്തർ എക്സലൻസ് അവാർഡ് സമർപ്പണം ഇന്ന്.

22 Aug 2025 16:14 IST

ISMAYIL THENINGAL

Share News :

ദോഹ : സംസ്‌കൃതി ഖത്തർ പ്ലസ് ടു പരീക്ഷയിൽ സയൻസ് , കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നീ വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കായി സംസ്‌കൃതിയുടെ പ്രഥമ പ്രസിഡന്റ് അഡ്വ. എ മുഷാബിന്റെ നാമധേയത്തിൽ ഈ വർഷം മുതൽ ഏർപ്പെടുത്തിയിട്ടുള്ള അഡ്വ. എ മുഷാബ് സ്മാരക വിദ്യാഭാസ പുരസ്‌കാര സമർപ്പണവും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ സംസ്‌കൃതി അംഗങ്ങളുടെ മക്കൾക്കായി എല്ലാവർഷവും നൽകിവരുന്ന ആദരവും "സംസ്‌കൃതി എക്സലൻസ് അവാർഡ് - 2025" എന്ന പേരിൽ ഇന്ന് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് അൽ അഷ്ബാൽ സ്കൂളിൽ നടക്കും.


കേരളത്തിന്റെ മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീൽ ഉത്‌ഘാടനം ചെയ്യുന്ന പരിപാടിയിൽ ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ ഐ പി എസ് മുഖ്യാതിഥിയായിരിക്കും. സയൻസ് വിഭാഗത്തിൽ അനീന മരിയ കുര്യാക്കോസ്, കോമേഴ്‌സ് വിഭാഗത്തിൽ മലിഹ മുംതാസ് നജീബ്, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ജിയ മറിയ ജൂഡ് എന്നിവരാണ് പ്രഥമ അഡ്വ. എ മുഷാബ് സ്മാരക വിദ്യാഭാസ പുരസ്‌കാരത്തിന് അർഹരായിട്ടുള്ളത്. മൂന്ന് പേരും ദോഹ എം ഇ എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനികളാണ്.





Follow us on :

More in Related News