Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുവർണ ജൂബിലി നിറവിൽ സി എസ് ഐ സെന്റ് ജെയിംസ് ചർച്ച്

13 Feb 2025 12:43 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: സി എസ് ഐ സെന്റ് ജെയിംസ് ഇടവക സുവർണ ജൂബിലി നിറവിലേക്ക്. 1976 ഫെബ്രുവരി 14ന് രൂപീകൃതമായ സഭയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന അമ്പതാം വാർഷികാഘോഷങ്ങൾക്ക് ഈ മാസം 15ന് തുടക്കം കുറിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ശെനിയാഴ്ച്ച വൈകിട്ട് 5.30ന് ജൂബിലി റാലിയും തുടർന്ന് പൊതു സമ്മേളനവും നടക്കും. സി എസ് ഐ മധ്യകേരള മഹാ ഇടവക ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ പൊതു സമ്മേളനം ഉദ്ഘാടനം നിർവഹിക്കും. മുഖ്യാതിഥി അഡ്വ. അനൂപ് ജേക്കബ് എം എൽ എ വിവിധ സുവർണ ജൂബിലി പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. സ്ത്രീജന സഖ്യം പ്രസിഡന്റ് ഡോ. ജെസി സാറാ കോശി ജൂബിലി ലോഗോ പ്രകാശനം ചെയ്യും. 

മസ്‌കറ്റിലെ വിവിധ സഭാ, സാമൂഹിക നേതാക്കൾ ആശംസകൾ അറിയിക്കും. ജൂബിലി വർഷത്തിൽ കേരളത്തിലും മസ്‌കത്തിലുമായി വിവിധ പദ്ധതികൾ നടപ്പിലാക്കും. ജലപ്രളയത്തിൽ തകർന്നുവീണ അരയപുരം ദേവാലയ നിർമാണം, ഭവന നിർമാണ പദ്ധതി, അർഹരായവർക്ക് പഠന, ചികിത്സാ സഹായം, കേരള-മസ്‌കറ്റ് ഫെലോഷിപ്പ്, കേരളത്തിൽ സ്വദേശി- പ്രവാസി സഹായ പദ്ധതികൾ, മെഡിക്കൽ -രക്തദാന ക്യാമ്പുകൾ, മലയാളം ക്ലാസ്, ലേബർ ക്യാമ്പിലെ ക്രിസ്മസ് ആഘോഷം തുടങ്ങിയ പദ്ധതികൾ ആഘോഷ കാലയളവിൽ നടപ്പിലാക്കുമെന്നും ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇടവക വികാരി റവ. സാം മാത്യു കെ, ജനറൽ കൺവീനർ വർക്കി ചാക്കോ (രാജേഷ്), ചർച്ച് വാർഡൻ സജി ടി കോഷി, ട്രഷറർ വർഗീസ് ജോൺ, ജോയിന്റ് കൺവീനർ അബ്രഹാം ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


✳️✳️✳️✳️✳️✳️✳️✳️✳️

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews

https://www.instagram.com/enlightmediaoman

https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News