Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Dec 2024 04:47 IST
Share News :
ദോഹ: കെഎംസിസി ഖത്തർ തൃശൂർ ജില്ലാ കമ്മിറ്റിയുടെയും, കെഎംസിസി സംസ്ഥാന ഹെൽത്ത് വിങ്ങിന്റെയും സഹകരത്തോടെ സി പി ആർ ട്രെയിനിങ്ങും, ജീവിത ശൈലി രോഗ ബോധവൽക്കരണവും സംഘടിപ്പിച്ചു.
തൃശൂർ ജില്ലാ പ്രസിഡന്റ് എൻ .ടി നാസർ സാഹിബിന്റെ അധ്യക്ഷതയിൽ ചേർന്ന യാഗം കെഎംസിസി ഖത്തർ സംസ്ഥാന ട്രഷറർ പി എസ്സ് എം ഹുസൈൻ ഉദ്‌ഘാടനം ചെയ്തു.
ജീവിത ശൈലി രോഗങ്ങളുമായി ബന്ധപ്പെട്ടുള്ള (lifestyle disease prevention & control) ബോധവൽക്കരണ ക്ലാസ്സിനു സംസ്ഥാന ഹെൽത്ത് വിംഗ് ജനറൽ കൺവീനർ ലുത്ഫി കലമ്പൻ നേതൃത്വം നൽകി. സി പി ആർ ട്രെയിനിങ്ങിനു ഹെൽത്ത് വിംഗ് വൈസ് ചെയർമാൻ ഡോക്ടർ മുഹമ്മദ് ഫർഹാൻ, കൺവീനവർ ഡോക്ടർ ഫാസിൽ എന്നിവർ ചേർന്ന് നേതൃത്വം നൽകി. മെമ്പർമാർക്ക് ഡെമോസ്‌ട്രേഷൻ നൽകിയും, മെമ്പർമാർ തിരിച്ചും ഡെമോ ചെയ്ത് പരിശീലനം നടത്തിയും വളരെ ചിട്ടയായ രീതിയിൽ നടന്ന പരിപാടിയിൽ തൃശൂർ ജില്ലയിൽ നിന്നുള്ള എൺപതോളം അംഗങ്ങൾ പങ്കെടുത്തു.സംസ്ഥാന ഹെൽത്ത് വിങ് ടീമിന് തൃശൂർ ജില്ലയുടെ എല്ലാ വിധ അഭിനന്ദനങ്ങളും നേർന്നു. സംസ്ഥാന അഡ്വൈസറി മെമ്പർ ഹംസക്കുട്ടി സാഹിബ്,
സീനിയർ നേതാവ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.വി. ബക്കർ സാഹിബ് മറ്റു ജില്ലാ മണ്ഡലം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ, സമീക്ഷ വൈസ് ചെയർമാൻ ബഷീർ ചേറ്റുവ എന്നിവർ ക്ലാസിൽ പങ്കെടുത്തു. ബോധവൽക്കരണ ക്ലാസും, സി പി ആർ ട്രെയിനിങ്ങും മികച്ച നിലവാരം പുലർത്തിയതായി പങ്കെടുത്തവരെല്ലാം അഭിപ്രായപ്പെട്ടു.
സുബൈർ പാടൂർ പ്രാർത്ഥന നടത്തി. ജില്ലാ സെക്രട്ടറി നസീർ അഹമ്മദ് സ്വാഗതവും, തൃശൂർ ജില്ലാ ട്രഷറർ നസീർ എ.എസ് നന്ദിയും രേഖപെടുത്തി.
Follow us on :
Tags:
More in Related News
Please select your location.