Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2025 17:56 IST
Share News :
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം വനിതാവേദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെടുമ്പാശ്ശേരി ചാപ്റ്ററുമായി സഹകരിച്ച് കൊണ്ട് അടിസ്ഥാന ജീവൻ രക്ഷാ ക്ലാസും സി പി ആർ പരിശീലനവും സംഘടിപ്പിച്ചു.
ഡാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് നടന്ന പരിശീലനത്തിൽ നൂറിലേറെപേർ പങ്കെടുത്തു. ഐ എം എ പ്രസിഡണ്ട് ഡോക്ടർ ഹാഷിം വീരാൻകുട്ടി പരിശീലകരായെത്തിയ ഡോക്ടർമാരെ സദസ്സിന് പരിചയപ്പെടുത്തി. ഐം എം എ നെടുമ്പാശ്ശേരി ചാപ്റ്ററിൻ്റെ ഒമാനിലെ തുടക്കം മുതൽ കഴിഞ്ഞ പതിനൊന്ന് വർഷക്കാലത്തെ സഹകരണവും കേരള വിഭാഗം പ്രവാസി സമൂഹത്തിനായി നൽകുന്ന സേവനങ്ങളും ഡോക്ടർ ആമുഖഭാഷണത്തിൽ അനുസ്മരിച്ചു.
ഡോക്ടർ നൈജൽ കുര്യാക്കോസ്, ഡോക്ടർ സഞ്ജീവ് നായർ, ഡോക്ടർ സുഹൈൽ, ഡോക്ടർ ഹനീഷ് ഹരിദാസ്, ഐ എം എ സെക്രട്ടറി ഡോക്ടർ അഫ്താബ് മുഹമ്മദ് എന്നിവർ പരിശീലനം നൽകി. ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം പരിശീലനങ്ങൾ ഏറെ ആവശ്യമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.