Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോപ്പ അമേരിക്ക: ഉറൂഗ്വായയെ തോല്‍പ്പിച്ച് കൊളംബിയ ഫൈനലില്‍

11 Jul 2024 08:27 IST

Enlight News Desk

Share News :

കോപ്പ അമേരിക്ക ടൂര്‍ണമെന്റ് രണ്ടാം സെമിഫൈനലില്‍ ഉറൂഗ്വായയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് കൊളംബിയ ഫൈനലില്‍. അവസാനം നിമിഷം വരെ പത്തുപേരുമായി പൊരുതിക്കളിച്ചാണ് കൊളംബിയ വിജയം നേടിയത്. മത്സരത്തില്‍ കൊളംബിയയുടെ ഡാനിയല്‍ മുനോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിന് ശേഷം കളിയില്‍ ആധിപത്യം ഉറൂഗ്വായ്ക്കായിരുന്നു.

മെസി ​ഗോളടിച്ചു അർജന്റീന കോപ്പ ഫൈനലിൽ


സെര്‍ജിയോ റോഷെയെ മറികടന്ന് ജെയിംസ് റോഡ്രിഗസിന്റെ കോര്‍ണര്‍ ഹെഡ് ചെയ്ത് ജെഫേഴ്‌സണ്‍ ലെര്‍മയാണ് ആദ്യ പകുതിയുടെ 39-ാം മിനിറ്റില്‍ വിജയ ഗോള്‍ നേടിയത്. മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന റോഡ്രിഗസിന്റെ ടൂര്‍ണമെന്റിലെ ആറാമത്തെ അസിസ്റ്റായിരുന്നു ഇത്. ജൂലായ് 15-ന് പുലര്‍ച്ചെ അര്‍ജന്റീന കൊളംബിയ ഫൈനൽനടക്കും.

Follow us on :

More in Related News